കലാപം സൃഷ്ടിക്കാൻ കള്ളപ്പണം ഇറക്കിയതിനെതിരെ പോപ്പുലർ ഫ്രണ്ടിന്റെ കോഴിക്കോട് ഓഫീസിലേക്ക് ബിജെപി പ്രതിഷേധ മാർച്ച് നടത്തി.മാർച്ചിനെ പ്രതിരോധിക്കാൻ സംഘടിതമായി എത്തിയ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ കീഴിൽ പ്രവർത്തിക്കുന്ന തണൽ എന്ന സംഘടനയ്ക്ക്120 കോടി രൂപ കള്ളപ്പണം എത്തിയതായി കണ്ടെത്തിയിരുന്നു.
കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങൾ ഈ വാർത്ത പ്രസിദ്ധീകരിച്ചില്ലെങ്കിലും, ദേശീയ മാധ്യമങ്ങൾ സന്ദർഭത്തിന്റെ ഗൗരവം മനസ്സിലാക്കി ഈ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. നാളുകളായി ഈ രാജ്യം മുഴുവൻ പ്രതിഷേധം എന്ന പേരിൽ കലാപം തുടരുകയാണ്. ക്രമസമാധാനം തകർത്തു രാജ്യത്ത് കലാപം സൃഷ്ടിക്കാനായി പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ, വൻതോതിൽ കള്ളപ്പണം ഒഴുക്കിയെന്ന് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം കണ്ടെത്തിയിരുന്നു. പൗരത്വഭേദഗതി യുടെ പേരിൽ മതമൗലികവാദികൾ ആസൂത്രിത കലാപം സൃഷ്ടിക്കുന്നതായി നേരത്തെ തന്നെ പലരും ആരോപിച്ചിരുന്നു.












