ജാമിയ നഗറിൽ ജാമിയ മിലിയ വിദ്യാർഥികൾക്ക് നേരെ നിറയൊഴിച്ച് പരിക്കേൽപ്പിച്ചയാളെ, കോടതി 14 ദിവസത്തേക്ക് കരുതലിൽ വിട്ടു.പത്താംക്ലാസ് മാർച്ചും ആധാർ കാർഡും പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ, ഇയാൾക്ക് 17 വയസ്സ് മാത്രമേ ആയിട്ടുള്ളൂ എന്ന് പോലീസ് പറഞ്ഞു.
ഉത്തർപ്രദേശിലെ ഗൗതം ബുദ്ധനഗർ സ്വദേശിയാണ് ഗോപാൽ എന്ന പതിനേഴുകാരൻ. പ്രതി ജുവനൈൽ ആണെന്ന വാദം കേട്ട കോടതി, കരുതൽ തടങ്കലിൽ വിടുകയായിരുന്നു. പോലീസ്, കൃത്യമായി പ്രായം അറിയാനുള്ള ബോൺ ഓസിഫിക്കേഷൻ ടെസ്റ്റിന് ഇയാളെ വിധേയനാക്കും.









Discussion about this post