തിരുവനന്തപുരം: കൂടത്തായി കൂട്ടക്കൊല കേസ് അന്വേഷണോദ്യോഗസ്ഥനും നിലവില്‍ കോഴിക്കോട് റൂറല്‍ എസ്.പിയുമായ കെ.ജി. സൈമണിന് സ്ഥലംമാറ്റം. ഇദ്ദേഹം പത്തനംതിട്ട എസ്.പിയാകും. ക്രൈം ബ്രാഞ്ച് കണ്ണൂര്‍, കാസര്‍കോട് മേധാവി ഡോ. എ. ശ്രീനിവാസിനെയാണ് കോഴിക്കോട് റൂറല്‍ എസ്.പിയായി നിയമിച്ചത്.
കാസര്‍കോട് ജില്ല പൊലീസ് മേധാവി ജെയിംസ് ജോസഫിനെ ആലപ്പുഴ എസ്.പിയായി നിയമിച്ചു. പത്തനംതിട്ട എസ്.പി ജി. ജയ്ദേവിനെ കോട്ടയം എസ്.പിയായി നിയമിച്ചു. കോട്ടയം എസ്.പിയായിരുന്ന പി.എസ്. സാബുവിനെ കാസര്‍കോട് ജില്ല പൊലീസ് മേധാവിയായും മാറ്റിനിയമിച്ചു.
Discussion about this post