ജനുവരിയിലെ ജിഎസ്ടി കളക്ഷൻ ഒരു ലക്ഷം കോടി രൂപ കടന്നു.തുടർച്ചയായി മൂന്നാം മാസമാണ് ഈ നേട്ടമുണ്ടാവുന്നത്.താൽക്കാലിക കണക്കുകൾ പ്രകാരം മൊത്തം ജിഎസ്ടി വരുമാനം ജനുവരിയിൽ 1.1 ലക്ഷം കോടി രൂപയാണ്.
മുതിർന്ന നികുതി ഉദ്യോഗസ്ഥരുമായി ഈ മാസം ആദ്യം നടത്തിയ ഉന്നതതല കൂടിക്കാഴ്ചയ്ക്ക് ശേഷം റവന്യൂ സെക്രട്ടറി അജയ് ഭൂഷൺ പാണ്ഡെ നിശ്ചയിച്ച ലക്ഷ്യത്തിന് അനുസൃതമായാണ് ജിഎസ്ടി ശേഖരണം.ജിഎസ്ടി വരുമാനം ഇതുവരെ 86,453 കോടി രൂപയും ഐജിഎസ്ടി, സെസ് കളക്ഷൻ എന്നിവയിലൂടെ 23,597 കോടി രൂപയും ശേഖരിച്ചതായി അധികൃതർ പറഞ്ഞു.ഡിസംബറിലെ ജിഎസ്ടി വരുമാനം 1.03 ലക്ഷം കോടി രൂപയിരുന്നു.ലഭ്യമായ കണക്കുകളനുസരിച്ച്, ആഭ്യന്തര ജിഎസ്ടി ശേഖരണത്തിലെ വളർച്ച 11.5 ശതമാനമാണ്.









Discussion about this post