ഡല്‍ഹി: ലോകത്തിലെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറിയെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്. കിട്ടാക്കടത്തില്‍ കുടുങ്ങിയ ബാങ്കുകളുടെ നില ഭദ്രമാക്കി. 2014 മുതല്‍ രാജ്യത്ത് 284 ബില്ല്യണ്‍ ഡോളറിന്റെ വിദേശ നിക്ഷേപമാണ് ഉണ്ടായത്. രാജ്യത്തിന്റെ പൊതുകടം 52 ശതമാനത്തില്‍ നിന്നും 48 ശതമാനമായി കുറഞ്ഞു. ധനമന്ത്രി പറഞ്ഞു.
ജി.എസ്.ടി റിട്ടേണുകള്‍ ഈ സാമ്പത്തിക വര്‍ഷം 40 കോടി കവിഞ്ഞു. ജി.എസ്.ടി നിരക്കു കുറച്ചതോടെ കുടുംബ ചെലവ് ശരാശരി നാലു ശതമാനം കുറഞ്ഞു. രാജ്യത്ത് 60ലക്ഷം പുതിയ നികുതി ദായകര്‍ ഉണ്ടായതായും ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.
Discussion about this post