ആലപ്പുഴയിലെ മെഡിക്കൽ കോളേജിൽ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിക്കപ്പെട്ട രോഗിക്ക് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും കൊറോണ വൈറസ് ബാധയാവാൻ സാധ്യതയുണ്ട് എന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ.ഞായറാഴ്‌ച കാലത്ത് പത്തരയ്ക്ക് മാധ്യമപ്രവർത്തകരോട് സംസാരിക്കവേയാണ് മന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്.
രോഗബാധയുണ്ടെന്ന് സംശയം ഉള്ള 15 പേരുടെ സാമ്പിൾ അയച്ചതിൽ ഒരാളുടെ ഫലം പോസിറ്റീവ് ആകാൻ സാധ്യതയുണ്ട് എന്ന് മാത്രമാണ് കേന്ദ്രമന്ത്രാലയം അറിയിച്ചിട്ടുള്ളത്. ഇന്ന് വൈകുന്നേരത്തോടെ കൂടി മാത്രമേ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാവുകയുള്ളൂ എന്നും മന്ത്രി കൂട്ടിച്ചേർത്തു. എന്നാൽ കൊറോണ ബാധയുള്ള രോഗിക്ക് കൊടുക്കുന്ന തീവ്ര പരിചരണം തന്നെയാണ് ആലപ്പുഴയിലെ രോഗിക്കു നൽകുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Discussion about this post