ഡൽഹി: വയറുവേദനയെ തുടർന്ന് കോൺഗ്രസ്സ് ഇടക്കാല അദ്ധ്യക്ഷ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഡൽഹിയിലെ സർ ഗംഗാറാം ആശുപത്രിയിലാണ് സോണിയയെ പ്രവേശിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം പാർലമെന്റിൽ നടന്ന ബജറ്റ് അവതരണത്തിലും സോണിയ ഗാന്ധി പങ്കെടുത്തിരുന്നില്ല.
കാലാകാലങ്ങളായി അമേരിക്കയിലാണ് സോണിയ ഗാന്ധി ചികിത്സ നടത്തുന്നത്. ശ്വാസതടസ്സത്തെ തുടർന്ന് 2018ൽ സോണിയ ഗാന്ധിയെ അടിയന്തരമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
2019 ലോക്സഭാ തിരഞ്ഞെടുപ്പ് പരാജയത്തെ തുടർന്ന് രാഹുൽ ഗാന്ധി കോൺഗ്രസ്സ് അദ്ധ്യക്ഷ സ്ഥാനം ഒഴിഞ്ഞപ്പോൾ 72കാരിയായ സോണിയ പാർട്ടിയുടെ ഇടക്കാല നേതൃത്വം ഏറ്റെടുക്കുകയായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട സോണിയ ഗാന്ധി പരിശോധനകൾക്ക് വിധേയയാകുകയാണെന്ന് ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു.
Discussion about this post