തോമസ് ജോര്‍ജ്ജ് -IN FACEBOOK
ടിപ്പുവും തീവ്ര ഇസ്ലാമിക / കമ്യൂണിസ്റ്റു പ്രചരണങ്ങളും
ടിപ്പുവിനെ ക്കുറിച്ചു വര്‍ഷങ്ങള്‍ക്കുമുന്‍പ് ചില ചര്‍ച്ചകളുമായി ബന്ധപ്പെട്ടു ചിലകാര്യങ്ങള്‍ പഠിക്കുവാനും അഭിപ്രായം പറയുവാനും സാധിച്ചിട്ടുണ്ട് .ടിപ്പുവിനെക്കുറിച്ചു അദ്ദേഹത്തിന്റെ ഭരണ / ആക്രമണ കാലഘട്ടത്തെക്കുറിച്ചു എഴുതുമ്പോള്‍ തീവ്ര ഇസ്ലാമികവാദികള്ക്കുമാത്രമല്ല എല്ലാ ഇസ്ലാമിസ്റ്റുകള്‍ക്കും അദ്ദേഹം ഒരു വീരപുരുഷനാണ് .എന്നാല്‍ ഹൈന്ദവര്‍ക്കും ക്രിസ്ത്യാനികള്‍ക്കും അയാള്‍ ഒരു മതഭ്രാന്തനും ക്രൂരതയുടെ പര്യായവുമാണ്. ഒരുപക്ഷെ ഇത്തരം വാദഗതികള്‍ കൂടുതലും അവരവരുടെ നിലപാടുകളെ അനുസരിച്ചുള്ളവയാണെന്നു പറഞ്ഞു കൈകഴുകാന്‍ സാധിക്കുമെങ്കിലും ഒരു നിഷ്പക്ഷ ചരിത്രാന്വേഷിക്കു തെളിവുകള്‍ പരിശോധിക്കാതെ അത് ചെയ്യാന്‍ കഴിയുമോയെന്ന് തോന്നുന്നില്ല . ഇരുവിഭാഗവും അതിനുള്ള തെളിവുകള്‍ സ്വരുക്കൂട്ടിയിട്ടുണ്ടെങ്കിലും അതൊക്കെ യുക്തിപരമായി നിര്‍ധാരണത്തിനു വിധേയമാക്കേണ്ടതാണ് .
തീവ്ര ഇസ്ലാമിക വിശ്വാസികള്‍ക്കുമാത്രമല്ല കമ്യൂണിസ്റ്റു ആചാര്യന്മാര്ക്കും ടിപ്പു സ്വാതന്ത്ര്യ സേനാനിയാണ് . ഇസ്ലാമിസ്റ്റുകളുടെ ആ നിലപാടിന് കാരണം വിശദീകരിക്കേണ്ട കാര്യമില്ലെങ്കിലും എന്തുകൊണ്ട് കമ്യൂണിസ്റ്റുകള്‍ ഇത്തരമൊരു നിലപാടെടുക്കുന്ന എന്നുള്ളത് ചിന്തനീയമാണ് . ഒരുപക്ഷെ ചരിത്രത്തോടുള്ളപ്രതിബദ്ധതയെക്കാള് അവര്ക്കുവലുതു തിരഞ്ഞെടുപ്പിനെ ആധാരമാക്കിയുള്ള പകിടകളിയിലായിരിക്കാം എന്നുകരുതുന്നതില്‍ തെറ്റില്ലെന്നുതോന്നുന്നു . നിക്ഷ്പക്ഷ വായനക്കാര്‍ തീര്‍ച്ചയായും ഒരു സംശയം ഉന്നയിക്കാന്‍ സാധ്യതയുള്ളത് എന്തെന്നാല്‍ കമ്യൂണിസ്റ്റുകള്‍ തന്നെ വിപ്ലവത്തിലും തുടര്‍ന്നുണ്ടാകുന്ന കമ്യൂണിസ്റ്റു ഏകാധിപത്യത്തിലുമല്ലേ വിശ്വസിക്കുന്നത് , അപ്പോള്‍ അവരെങ്ങനെയാണ് ജനാധിപത്യ പകിടകളിക്കു വിധേയമാകുന്നത് ? അതിനുള്ള എന്റെ ഉത്തരം ഇപ്പോള്‍ നിങ്ങള്‍ നട്ടുവളര്‍ത്തുന്നത് ”വറുങ്ങു” മരമാണ് ”കുടംപുളി”യല്ല എന്നുമാത്രമാണ് .
സംഘ് പരിവാറിന്റെ സ്ഥാപനത്തോടെ ,അവരുടെ വളര്‍ച്ചയോടെ , കോണ്‍ഗ്രസ്സിന്റെ ന്യൂനപക്ഷ (മുസ്ലിംപക്ഷ ) രാഷ്ട്രീയത്തോടെ അനാഥമാക്കപ്പെട്ട കമ്യൂണിസ്റ്റ് ബൗധികതക്കുമുന്നില് പിടിച്ചുനില്‍ക്കാനുള്ള പിടിവള്ളി കേരളം പോലെയുള്ള സംസ്ഥാനത്തെങ്കിലും ഒരുക്കികൊടുക്കുന്നത് ഇത്തരത്തിലുളള ഇസ്ലാമിക വ്യക്തിത്വങ്ങളെ മഹത്വവല്ക്കരിക്കുന്നത്തിലൂടെ നേടന്പോകുന്ന സഹായഹസ്തങ്ങളാണു ഒരുപക്ഷേ അത് കോണ്‍ഗ്രസിന്റെ അടിത്തറ ആസന്ന ഭാവിയില്‍ ഉല്മൂലനം ചെയ്യപ്പെടുന്നത് കാണുമ്പോഴെങ്കിലും വായനക്കാര്‍ക്ക് മനസിലാകും എന്ന് കരുതട്ടെ .
അതല്ല ഇവിടെ വിഷയമെങ്കിലും ആമുഖമായി ചിലകാര്യങ്ങള്‍ പറഞ്ഞുവെന്നുമാത്രം .
യഥാര്‍ത്ഥത്തില്‍ ടിപ്പു സുല്‍ത്താന്‍ ഒരു സ്വാതന്ത്ര്യ സമര സേനാനിയാണോ ?
വോഡയാര്‍ രാജാവിന്റെ രാജ്യം ചതിച്ചെടുത്തു കസേരയില്‍ കയറി ഇരിപ്പുറപ്പിച്ചവന്റെ മകന് , ബ്രിട്ടീഷുകാരുമായി തന്ത്രപരമായ സന്ധികളിലേര്പ്പെട്ടവന് , ഫ്രഞ്ചുകാരുടെ പാദസേവകനായി നിലയുറപ്പിച്ച ഒരു സേനാനായകന് , കേരളക്കരയിലെ നാട്ടുരാജ്യങ്ങളെ തന്റെ നേട്ടത്തിനായി ഇരുപക്ഷവും ചേര്‍ന്ന് ഉപയോഗിച്ചവന് , ഇസ്ലാം തന്റെ ഈരാജ്യ വിസ്തൃതിക്കായി ബന്ധങ്ങളുണ്ടാക്കാന്‍ ( മുസ്ലിം നാട്ടുരാജാവുമായി ) ഉപയോഗിച്ചവന്, പിടിച്ചെടുത്ത രാജ്യങ്ങളിലെ ജനങ്ങളുടെ മതപരിവര്‍ത്തനത്തിന് തന്റെ വാള് ഉപയോഗിച്ചവന് എങ്ങനെയാണു ഇന്ത്യാമഹാരാജ്യത്തിന്റെ സ്വാതന്ത്ര്യസമര സേനാനിയാകുന്നതു ?
ബ്രിടീഷുകാരോട് സന്ധിയില്ലാത്ത സമരം നയിച്ചതല്ലല്ലോ ,മറിച്ചു പദ്മനാഭസ്വാമിക്ഷേത്രത്തിലെ നിഗൂഢ സമ്പത്തു കണ്ടു മോഹംകൊണ്ടു ഇറങ്ങി പുറപ്പെട്ടപ്പോള്‍ എതിര്‍പക്ഷത് ബുദ്ധിയും , വിവരവുമുള്ള രാജാക്കന്മാരുണ്ടായിരുന്നു എന്ന് ഓര്ക്കാതെപോയതുകൊണ്ടു വന്ന അബദ്ധമായിരുന്നില്ലേ ഈ ബ്രിട്ടീഷു വിരോധം . എതിര്‍പക്ഷത്തു ബ്രിട്ടീഷുകാര്‍ അണിനിരന്നപ്പോള്‍ സംഭവിച്ച ഒരു ആകസ്മികതയെ ഇന്ത്യന്‍ സ്വാതന്ത്ര്യ ചരിത്രമായി വാഴ്ത്താമെങ്കില്‍ ബ്രിട്ടീഷുകാരോട് ഒത്തുനിന്നിട്ടുള്ള എല്ലാ നാട്ടുരാജാക്കന്മാരെയും ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ഭടന്മാരായി അവരോധിക്കേണ്ടിവരും എന്ന് എഴുതുന്നതില്‍ തെറ്റില്ലെന്ന് തോന്നുന്നു .
രണ്ടാമത് വിവിധ അമ്പലങ്ങള്‍ക്കു സ്ഥലവും , സാമ്പത്തിക സഹായങ്ങളും നല്കി എന്നുള്ളതാണ് ടിപ്പുവിനെ വെള്ളപൂശാന്‍ തുടങ്ങുന്നവരുടെ അടുത്ത വാദം. ഇതുകുറയൊക്കെ ശരിയുമാണ് .എന്നാല്‍ സ്വന്തം ആക്രമണങ്ങളില്ക്കൂടി കവര്‍ന്നെടുത്ത അമ്പലങ്ങളുടെ സമ്പത്തുക്കളുടെ കുറച്ചു ശതമാനം എണ്ണിപ്പെറുക്കിയ മറ്റുചില അമ്പലങ്ങള്‍ക്കു തന്റെ രാഷ്ട്രീയ ഉപദേശകരുടെ ഉപദേശം മാനിച്ചു കൊടുത്തത് അദ്ദേഹത്തിന്റെ അസംഖ്യമായ മതക്രൂരതകളെ എങ്ങനെ വെളിപ്പിച്ചെടുക്കാനാവും ? ടിപ്പു ഒരു അക്രമണകാരിമാത്രമല്ല ബുദ്ധിയുള്ള വ്യക്തിത്വം കൂടിയായിരുന്നു എന്നുമാത്രമാണ് ഇത് തെളിയിക്കുന്നത് .
ടിപ്പുവിനെ ക്കുറിച്ചുള്ള പഴയകാല ചരിത്രരേഖകള്‍ ബ്രിട്ടീഷു ചരിത്രകാരന്മാരുടേതാണെന്നും അതുകൊണ്ടു അത് വിശ്വാസയോഗ്യമല്ല എന്നുമാണ് ടിപ്പുപക്ഷ ചരിത്രകാരന്മാരുടെ ( ഇതില്‍ ബഹുഭൂരിപക്ഷം മുസ്ലിം ചരിത്രകാരന്മാരാണ് എന്നുള്ളത് പ്രത്യേകം പരാമര്‍ശിക്കേണ്ടതാണ് ) പക്ഷം. ഒരുവാദഗതിക്കുവേണ്ടി സമ്മതിച്ചുകൊണ്ടു നമുക്ക് മറ്റു എഴുത്തുകാരിലേക്കു ,അല്ലെങ്കില്‍ അക്കാലഘട്ടത് ടിപ്പുവിനോട് ചേര്‍ന്ന് നിന്നിട്ടുള്ള രേഖകള്‍ പരിശോധിക്കുന്നത് യുക്തിപരമാണെന്നു തോന്നുന്നു .ഇതില്‍ പ്രത്യേകം നമ്മുടെ ശ്രദ്ധ ആകര്ഷിക്കേണ്ടതു ടിപ്പുവിന്റെ സഖ്യത്തിലുണ്ടായിരുന്ന, ടിപ്പുവിനെ അകമഴിഞ്ഞ് സഹായിച്ചിരുന്നു എന്ന് പറയപ്പെടുന്ന ഫ്രഞ്ച് സേനകളുടെ ഏതെങ്കിലും റെക്കോര്‍ഡുകള്‍,അവരുടെ പേര്‍സണല്‍ ഡയറികള്‍ എന്നിവയാണെന്ന് കരുതുന്നതില്‍ അയുക്തിയില്ല എന്നുവിചാരിക്കട്ടെ .
അത്തരത്തിലുള്ള ഒന്നു ഞാന്‍ വായനക്കാരുടെ ശ്രദ്ധയിലേക്ക് കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നു .1988 ഇല് പാരീസിലെ എലെയിന് ഡി ല ടൈല്ലേ എന്ന വിധവയുടെ വീടിന്റെ തട്ടുമ്പുറത്തുനിന്നു കണ്ടുകിട്ടിയ ട്രൂങ്കുപെട്ടിയിലേക്കു എല്ലാവരുടെയും ശ്രദ്ധയെ ക്ഷണിക്കുന്നു. നമ്മുടെ ടിപ്പുസുല്‍ത്താന്റെ സഹായിയായി വര്ത്തിക്കേണ്ടിവന്നിട്ടുള്ള അവരുടെ കുടുംബത്തിലെ ഏറ്റവും പ്രശസ്തനായ ഫ്രാങ്കോയിസ് ഫിഡിലെ റിപ്പോട് (Francois Fidele Ripaud de Montaudevert ) ന്റെ ഡയറി കുറിപ്പുകളാണ് വര്‍ഷങ്ങളായി ഈ ട്രങ്കുപെട്ടിക്കുള്ളില്‍ ടിപ്പുസുല്‍ത്താന്‍ സ്തുതിപാഠകരായ ചരിത്രകാരന് മാര്‍ക്കുള്ള മറുപടിയായി ഉറങ്ങിക്കിടന്നതു. അദ്ദേഹം ടിപ്പുസുല്ത്താനെക്കുറിച്ചു ഓള്‍ഡ് ഫ്രാങ്കഫോണി ഭാഷയില്‍ എഴുതിയത് വായിക്കൂ .
/// In his diary etnry of January 14, 1799, he writes: ‘I’m disturbed by Tipu Sultan’s േൃലatment of these most gentle souls, the Hindus. During the siege of Mangalore, Tipu’s soldiers daily exposed the heads of many innocent Brahmins within sight from the fort for the Zamorin and his Hindu followers to see.’///
/// After this interval, we find another diary etnry in which Ripaud is appalled at what he witnessed in Calicut (Kozhikode): ‘Most of the Hindu men and women were hanged…first mothers were hanged with their children tied to their necks. That barbarian Tipu Sultan tied the naked Christians and Hindus to the legs of elephants and made the elephants move around till the bodies of the helpless victims were torn to pieces. Temples and churches were ordered to be burned down, desecrated and destroyed. Christian and Hindu women were forced to marry Mohammedans, and similarly, their men (after conversion to Islam) were forced to marry Mohammedan women. Christians who refused to be honoured with Islam were ordered to be killed by hanging immediately.’///
/// Another diary etnry of Ripaud says: ‘To show his ardent devotion and steadfast faith in the Mohammedan religion, Tipu Sultan found Kozhikode to be the most suitable place. Kozhikode was then a cetnre of Brahmins and had over 7,000 Brahmin families living there. Over 2,000 Brahmin families perished as a result of Tipu Sultan’s Islamic cruelties. He did not spare even women and children.’///
(This piece is based on two books: Jean Feildel’s A la Mer, en Guerre: Vie du Corsaire Ripaud de Montaudevert and Louis Brunet’s Ripaud de Montaudevert: Scenes de la Revolution Francaise a L’ile Bourbon)
മുകളില്‍ എഴുതിയതിന്റെ ലിങ്ക് വായനക്കാര്‍ക്കുവേണ്ടി താഴെ കൊടുത്തിട്ടുണ്ട് . പറഞ്ഞുവന്നത് ഇംഗ്ലീഷ് ചരിത്രകാരന്മാര് വിശ്വാസയോഗ്യമല്ലെങ്കില്‍ നമുക്ക് ടിപ്പുവിന്റെ സഹായികളായിരുന്ന ഫ്രഞ്ചുകാരുടെ എഴുത്തുകള്‍ വിശ്വാസയോഗ്യമായിരിക്കുമല്ലോ .
ടിപ്പു നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയിരുന്നോ ?
പലഎഴുത്തുകാരും പഴയരേഖകളില്നിന്നും ,ജെയിംസ് സ്കറി മുതലായ തടവുകാരുടെ റിപ്പോര്‍ട്ടുകളില്‍നിന്നും, ആക്കാലഘട്ടത്തിലെ സന്ദര്‍ശകനായിരുന്നു കത്തോലിക്കാ പാതിരി ഫാദര്‍ ബെര്‍ത്തോലോമിയോ പോലുള്ള എഴുത്തുകാരില്‍നിന്നും നമുക്ക് വളരെ വ്യക്തമായ സൂചനകള്‍ തരുന്നുണ്ട്. കൂടാതെ ആര്‍ത്താറ്റ് പള്ളിചരിത്രങ്ങളും, നിരണം ഗ്രന്ഥവരി പോലുള്ള പഴയകാല ഡയറികുറിപ്പുകളും നമ്മെ ആ രീതിയിലേക്കാണ് ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നത്. എന്നാല്‍ നമുക്ക് കുറേക്കൂടി യുക്തിപരമായി ഒന്ന് ചിന്തിച്ചുനോക്കാം . ടിപ്പുവിന്റെയും അയാളുടെ അപ്പന് ഹൈദരാലിയുടെയും അക്രമണങ്ങള്ക്കുമുന്പ് അവരുടെ വഴികളിലൂടെ ഒന്നുനടന്നുനോക്കാം. ആ പ്രദേശങ്ങളിലെ മുസ്ലിം ജനസംഖ്യ അവരുടെ ആക്രമണങ്ങള്‍ക്കു മുന്‍പ് എന്തായിരുന്നു ? വ്യക്തമായ സെന്‍സസ് റിപ്പോര്‍ട്ടുകള്‍ നമുക്ക് ലഭ്യമല്ലെങ്കിലും ഈ പ്രദേശങ്ങളൊന്നും മുസ്ലിം ഭൂരിപക്ഷപ്രദേശങ്ങള്‍ ആയിരുന്നില്ലെന്നു മാത്രമല്ല വളരെ തുച്ഛമായ ജനസംഖ്യയില്‍ മാത്രം ഉള്‍കൊള്ളുന്നതുമായിരുന്നു എന്ന് നിഗമനത്തില്‍ എത്തിച്ചേരാനാവുന്നതാണ്. ഇവിടെയാണ് നാം യാത്രികരുടെയും, മറ്റു എഴുത്തുകാരുടെയും എഴുത്തുകള്‍ മുഖവിലക്കെടുക്കേണ്ടതിന്റെ ആവശ്യം. അതില്‍ ടിപ്പുവിന്റ എഴുത്തുകള്‍ തന്നെ അദ്ദേഹത്തിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങളെക്കുറിച്ചു വിലപ്പെട്ട രേഖകള്‍ നമുക്കുതരുന്നതാണ് .
എന്തുകൊണ്ടാണ് ഈ പ്രദേശങ്ങളില്‍ മുസ്ലിം ജനസംഖ്യ കൂടുതലും കേരളത്തിന്റെ തെക്കന്‍ മധ്യ പ്രദേശങ്ങളില്‍ താരതമ്യേന കുറവും കാണാന്‍ കാരണം? ഒരു കാരണവുമില്ലാതെ ഇത്തരത്തിലുള്ള ജനസംഖ്യ വ്യതിയാനം നടക്കുമെന്നൂഹിക്കുന്നതു യുക്തിപരമല്ലെന്നു പറയേണ്ടതില്ലല്ലോ .
അതായതു ടിപ്പുവിന്റെ ആക്രമണങ്ങളുടെ നാള്‍വഴികളും, അദ്ദേഹത്തിന്റെ കത്തുകളും ,അദ്ദേഹത്തിന്റെ സഹായികളുടെ അഭിപ്രായങ്ങളും വെച്ചുനോക്കുമ്പോള്‍ മറ്റു യാത്രികരും എഴുത്തുകാരും നിര്‍ബന്ധിത മത പരിവര്‍ത്തനം ആരോപിക്കുന്നതില്‍ യുക്തിഭംഗമില്ലെന്നുമാത്രമല്ല , ചരിത്ര സത്യങ്ങളിലേക്കു നമ്മെ നയിക്കുന്നതുകൂടിയാണ് എന്ന് നിഷ്പക്ഷ മതികള്‍ക്കു കാണാന്‍ സാധിക്കും .
മംഗലൂരിയന് കത്തോലിക്കരെ ടിപ്പുസുല്‍ത്താന്‍ പീഡിപ്പിച്ചുവോ ?
ക്രിസ്തുമത പ്രത്യേകിച്ച് കത്തോലിക്കാ ചരിത്രകാരന് മാര്‍ ആരോപിക്കുന്നഒരുകാര്യമാണ് മംഗലൂരിയന് കത്തോലിക്കരുടെ പീഡനം. നമുക്ക് ഇതും ഒന്ന് യുക്തിപരമായി വിചിന്തനം ചെയ്തുനോക്കാം . ടിപ്പുവിന്റെ പടയോട്ടകാലത്തു മംഗലൂരില്‍ ക്രിസ്ത്യാനികളുടെ അംഗസംഖ്യ എത്രയായിരുന്നു ?എന്നാണു അവിടെ മതപരിവര്‍ത്തനം കൊങ്ങിണികളുടെ ഇടയില്‍ തുടങ്ങുന്നതു ? അവര്‍ സാമ്പത്തികമായി ഉയര്ന്നനിലവാരത്തിലായിരുന്നോ, അതും ബ്രിടീഷ് അധികാരികളെ സ്വാധീനിക്കുന്നതരത്തില്‍? അങ്ങനെ ചോദിക്കാന്‍ കാരണം ടിപ്പു തന്നെ ക്രിസ്ത്യാനികളെ പീഡിപ്പിക്കാന്‍ നിര്‍ദേശം കൊടുക്കാന്‍ കാരണം അവര്‍ ബ്രിട്ടീഷുകാരുടെ ഒറ്റുകാരാണ് എന്നുള്ളതുകൊണ്ടാണ് എന്ന് വിവരിക്കപ്പെടുന്നു .
അതായതു 30000 ഇത് പരം മംഗലൂരിയാന് ക്രിസ്ത്യാനികളെ ടിപ്പു പിടിച്ചുകൊണ്ടുപോയി എന്നുള്ളതു യുക്തിപരമായി വിശദീകരിക്കാന്‍ പ്രയാസമാണെന്നുമാത്രമല്ല , അസംഭവ്യമാണ് . കാരണം മംഗലാപുരത്തു ഒരു പരിഗണനാര്്ഹമായ കത്തോലിക്കരുടെ ജനസംഖ്യ വരുന്നതുതന്നെ 1850 കള്‍ക്കുശേഷമാണ് എന്നുള്ളതാണ് ചരിത്രവസ്തുത . കാരണം പോര്‍ച്ചുഗീസുകാര്‍ മൈലാപ്പൂര് കഥകള്‍ മെനഞ്ഞെടുക്കുന്നതു തന്നെ 1600 കളോടെ മാത്രമാണ്. അവര്‍ മതപരിവര്‍ത്തനം പ്രാധാന്യത്തോടെ മലങ്കരയിലും ഗോവയിലും തുടങ്ങുന്നതുതന്നെ 1600 കളില്‍ മാത്രം .ഇങ്ങനെയൊക്കെ കാര്യങ്ങള്‍ ആയിരിക്കുന്നസ്ഥിതിയില് എങ്ങനെയാണു 30000 മംഗലൂരിയാന് കൊങ്കിണി ക്രിസ്ത്യാനികളെ ടിപ്പു ശ്രീരംഗം പട്ടണത്തേക്കു പിടിച്ചുകൊണ്ടുപോകുക ?
ഇവിടെയാണ് നാം ചരിത്രം കുറേക്കൂടി ആഴത്തില്‍ പഠിക്കേണ്ടത് . ടിപ്പു 30000 ക്രിസ്ത്യാനികളെ ബന്ദികളാക്കി ശ്രീരംഗ പട്ടണത്തേക്കു കൊണ്ടുപോയി എന്നുള്ളത് വസ്തുതയാണ് .അപ്പോള്‍ അവര്‍ ആരായിരുന്നു ?
ഇവിടെയാണ് നാം പഴയകാല യാത്രികരുടെ എഴുത്തുകള്‍ പഠിക്കേണ്ടത് ,കാരണം പോര്ച്ചുഗീസുകാലഘട്ടത് കോഴിക്കോടും കണ്ണൂരും വടകരയിലും മംഗലാപുരത്തും കച്ചവടക്കാരായ മലങ്കര നസ്രാണികളെക്കുറിച്ചു പറയുന്നുണ്ട്. തോഡമല് കേദ്രീകരിച്ചു ഉണ്ടായൊരുന്ന നസ്രാണികളെക്കുറിച്ചു അന്വേഷിക്കാന്‍ മെനസിസ് രണ്ടു പാതിരിമാരെ അയക്കുന്നുണ്ട് (ഗുവയുടെ ജോര്‍ണാദാ വായിക്കുക ). അവരുടെ അത്യന്തം ദയനീയ മായ അവസ്ഥ ടിപ്പുവിന്റെ തടവുകാരനും ,ജയില്‍മോചിതനായ പിന്നീട് ഇംഗ്ലണ്ടില്‍ പോയി സെറ്റില്‍ ചെയ്ത ജെയിംസ് സ്കറി തന്റെ The Captivtiy Sufferings and Escape എന്ന പുസ്തകത്തില്‍ വിവരിക്കുന്നുണ്ട് . അതായതു ഈ ക്രിസ്ത്യാനികള്‍ മലങ്കരനസ്രാണികളാണ്. ഇവരാണ് ബ്രിട്ടീഷുകാരെ സ്വാധീനിക്കാന്‍ പ്രാപ്തരായ ക്രിസ്ത്യാനികള്‍. ഇവരില്‍ ഭാഗ്യം കൊണ്ട് രക്ഷപെട്ടവരാണ് ബ്രിട്ടീഷ്ക്കപ്പല് വാടകക്കെടുത്തു കൊച്ചിയിലേക്കും പിന്നീട് അവിടെനിന്നു തെക്കോട്ടും രക്ഷപെട്ടത് .ഇന്നും കൂത്താട്ടുകുളം വടകര ,തൃപ്പൂണിത്തുറ , ചെങ്ങന്നൂര്‍ തുടങ്ങിയ സ്ഥലങ്ങളിലെ വലിയൊരുകൂട്ടം നസ്രാണികള്‍ തങ്ങള്‍ വടക്കുനിന്നുകുടിയേറിയവരായി സാക്ഷ്യപ്പെടുത്തുന്നുണ്ട് .
ആര്‍ത്താറ്റ് പള്ളിപ്പാട്ടും ചരിത്രവും
ആര്‍ത്താറ്റ് പള്ളിപ്പാട്ടു/കഥ മുഴുവന്‍ ചരിത്രം ആകണമെന്നില്ല എന്നുള്ളതാണ് അഭിപ്രായം . കാരണം ടിപ്പുസുല്‍ത്താന്റെ അക്രമണകാലം 1789 ആണല്ലോ .അന്ന് ആര്‍ത്താറ്റ് പള്ളി മലങ്കര നസ്രാണികളുടെ നിയന്ത്രണത്തിലാണ്. മലങ്കര നസ്രാണികള്‍ കുര്‍ബാന അപ്പം അന്നന്ന് ഉണ്ടാക്കി കുര്‍ബാനയോടെ തീര്‍ക്കുകയാണ് പതിവ്, അല്ലാതെ കത്തോലിക്കര്‍ ചെയ്യുന്നപോലെ താഴിട്ടുപൂട്ടിവെക്കാറില്ല. അപ്പോള്‍ ഈ പറയുന്ന കഥകള്‍ക്ക് യുക്തിപോരാ. ആര്‍ത്താറ്റ് പള്ളിക്കു ടിപ്പു തീയിട്ടു എന്നതു വാസ്തവമാണ്.അത് രണ്ടു ബുക്കാനന് (ഫ്രാന്‍സിസ് ബുക്കാനന് ,ക്ളോഡിയോസ് ബുക്കാനന് ) മാരുടെ സാക്ഷ്യപ്പെടുത്തലില്നിന്നും മനസിലാക്കാം. ഫ്രാന്‍സിസ് ബുക്കാനന് (1800 )കുന്നംകുളം വരുമ്പോള്‍ ആര്‍ത്താറ്റ് മേല്‍ക്കൂരയില്ലാത്ത നശിച്ചുകിടക്കുകയാണ് എന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ ക്ലാഡിയാസ് ബുക്കാനന് (1806 ) വരുമ്പോള്‍ മലങ്കരയിലെ തലപ്പള്ളിയായി വിരാജിക്കുന്ന പ്രശസ്തമായ പള്ളിയെയാണ് അദ്ദേഹം കാണുന്നത്. അന്ന് അവിടെയുള്ള മലങ്കര നസ്രാണികള്‍, ടിപ്പുസുല്‍ത്താന്‍ നസ്രാണികളെ കെട്ടിത്തൂക്കിയ മരം കാണിച്ചുകൊടുക്കുകയും ഉണ്ടായത്രേ. അതുകൊണ്ടു നസ്രാണികള്‍ അവകാശമുന്നയിക്കുമ്പോള്‍ / കഥകള്‍ ക്കു യുക്തിയുണ്ടോ എന്ന് ആദ്യം അന്വേഷിക്കുക . കുന്നംകുളങ്ങര അങ്ങാടിയെക്കുറിച്ചു ടിപ്പുവിന്റെ അപ്പന് ഹൈദര്‍ അലി പറഞ്ഞത് നസ്രാണികളുടെ ഊര് എന്നാണു. മകന് ടിപ്പു അനുസരണക്കേടുകാണിച്ച നസ്രാണികളെ ചേലയില്‍ കൂട്ടാന്‍ സ്വാഭാവികമായും ശ്രമിക്കുമല്ലോ?. അതുകൊണ്ടാണ് നിരണംഗ്രന്ഥവരിയില് ചേലയില്‍ കൂട്ടിയ അച്ചന് എന്ന് പുലിക്കോടനെക്കുറിച്ചു വിശേഷിപ്പിച്ചിരിക്കുന്നത് എന്നുതോന്നുന്നു .
ഇത്രയും എഴുതാന്‍ ഇടവന്നതു കാപ്പിപൊടിയച്ചന്റെ പ്രസംഗം കേള്ക്കാനിടവന്നതു കൊണ്ടാണ് .വെറും സാധാരണക്കാരനായ ചരിത്രം വല്യ പിടിപാടില്ലാത്ത ഒരു കാത്തോലിക്കാ പുരോഹിതന്റെ വചനങ്ങളായി കണ്ടാല്‍മതി. എന്നാല്‍ അദ്ദേഹം പറഞ്ഞതിന്റെ സാംഗത്യം അര്ത്ഥവത്താണെന്നുമാത്രമല്ല, കത്തോലിക്കാ സിനഡ് എടുത്ത നിലപാടുകളോട് ഒത്തുനില്ക്കുന്ന അടിയൊഴുക്കുകളുമുണ്ട്. അതുമനസിലാക്കാതെ അദ്ദേഹത്തെ വിമര്‍ശിക്കുന്നതില്‍ കാര്യമില്ല. ടിപ്പു എന്ന മതമൗലികവാദിയെ തിരുവിതാംകൂര്‍ മുട്ടുകുത്തിച്ചില്ലായിരുന്നുവെങ്കില് എന്താകുമായിരുന്നു പിന്നീടുള്ള ചരിത്രം എന്നു ബുദ്ധിയുള്ളവര്ക്കൂഹിക്കാം. ശ്രീപദ്മനാഭനു മാത്രമല്ല മലങ്കരനസ്രാണികള്ക്കും ഭാഗ്യമുണ്ട് .
വാല്‍കഷ്ണം .
ഈയുള്ളവന് വടക്കന്‍ മലബാറില്‍ തലങ്ങും വിലങ്ങും സഞ്ചരിച്ചിട്ടുണ്ട് ,അവിടെ ”ഇച്ഛാ”മാരായി കുറെ സുഹൃത്തുക്കളുമുണ്ട് .അവരുടെ കല്യാണങ്ങളിലും കൂടിയിട്ടുണ്ട്. ഇവരില്‍ ചിലരെങ്കിലും പഴയ മലങ്കര നസ്രാണികള്‍ ആയിരുന്നുവല്ലോ, ടിപ്പു അറ്റം ചെത്തിയ നസ്രാണികള്‍ എന്ന് അന്നുമുതല്‍ തോന്നിയിട്ടുണ്ട്. എന്നാല്‍ എത്രയോപേര്‍ മേല്‍ചുണ്ടും മൂക്കും ചെത്തപെട്ടു നരകിച്ചു മരിച്ചിട്ടുണ്ടാവാം, അതിലും ഭേദം ചേലയില്‍ കൂടുന്നതായിരുന്നില്ലേ നന്നു? ഐ യാം കണ്‍ഫ്യൂസ്ഡ് ,ടോട്ടലി കണ്‍ഫ്യൂസ്ഡ് .
Reference
1) https://www.outlookindia.com/…/st…/the്യേൃantdiaries/284803
2)https://archive.org/…/voyagetoeastindi00p…/page/140/mode/2up
3)https://www.youtube.com/watch…
4) https://www.youtube.com/watch?v=t1h2QdrK3C8
5)https://archive.org/…/journeyfrommadra02ha…/page/n3/mode/2up
6)https://archive.org/…/christianresear01hor…/page/n8/mode/2up
7)https://www.facebook.com/…/videos/vb.2323…/185667049027931/…
8)https://archive.org/…/captivtiysufferi00s…/page/102/mode/2up
Discussion about this post