Saturday, July 12, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home Article

മോദി വിരുദ്ധരുടെ ‘ ദൈവം’ ജോര്‍ജ്ജ് സോറോസ് : ധ്രുവീകരണത്തിന്റെ ‘ചെകുത്താന്‍’ ദേശീയതയെ വട്ടമിടുമ്പോള്‍

by Brave India Desk
Feb 3, 2020, 07:57 pm IST
in Article
Share on FacebookTweetWhatsAppTelegram

നിഖില്‍ ദാസ്

പലതരം ധ്രുവീകരണമുണ്ട് ലോകത്ത്.പക്ഷേ, എണ്ണാന്‍ മറന്നു പോയ ചിലതുണ്ട്.അതിര്‍വരമ്പുകളില്ലാത്ത ധ്രുവീകരണങ്ങള്‍.വിരലിലെണ്ണാവുന്ന ചിലരാണ് ഈ ലോകത്തിന്റെ ഗതിവിഗതികള്‍ നിയന്ത്രിക്കുന്നത്.ഒരു ഭാഗത്ത് അവരാണ്.മറുഭാഗത്ത് 750 കോടിയോളം മനുഷ്യരും.

Stories you may like

പുഷ്പനെ അറിയാം‌ പക്ഷേ രവതയെ അറിയില്ല ; എം.വി ഗോവിന്ദന് അൽഷിമെഴ്സ് പിടിച്ചപ്പോൾ

ജീവിക്കാനുള്ള അവകാശം പോലും താൽക്കാലികമായി നിർത്തലാക്കിയ ദിനങ്ങൾ ; രജത് ശർമ്മയുടെ അടിയന്തരാവസ്ഥ അനുഭവം

കഥ തുടങ്ങുന്നത് ഇങ്ങനെയാണ്..

ലിബറലുകള്‍ക്കും ദേശീയതവിരുദ്ധര്‍ക്കും ഒരു ബില്യണ്‍ ഡോളര്‍ സഹായം: ദേശീയതക്കെതിരെ പോരാടാന്‍ ധനസഹായം പ്രഖ്യപിച്ച് അമേരിക്കന്‍ ശതകോടീശ്വരന്‍ ജോര്‍ജ് സോറോസ്.

മോഡി വിരുദ്ധ വ്യവസായത്തെ സംബന്ധിച്ചിടത്തോളം ചില സന്തോഷവാര്‍ത്തകളിലൊന്നാണിത്.

ദേശീയത ഉയര്‍ത്തിപ്പിടിക്കുന്നവര്‍ക്കും ദേശീവവാദികള്‍ക്കും എതിരെയുള്ള നിലപാടുകള്‍ കൊണ്ടും പ്രശസ്തനാണ് ശതകോടീശ്വരനായ ജോര്‍ജ്ജ് സോറസ്.
സ്വിറ്റ്‌സര്‍ലന്‍ഡിലെ ദാവോസില്‍ ,ലോക സാമ്പത്തിക ഫോറത്തില്‍ പ്രസംഗിക്കവെയാണ് ജോര്‍ജ് സൊറോസ് തന്റെ തീരുമാനം ലോകത്തോട് പ്രഖ്യാപിച്ചത്.
ദേശീയവാദികളോട് പോരാടുന്നതിനായി ഒരു ആഗോള സര്‍വകലാശാല ആരംഭിക്കുന്നതിന് ഒരു ബില്യണ്‍ ഡോളര്‍ ചെലവഴിക്കുമെന്ന് ഹംഗേറിയന്‍അമേരിക്കന്‍ ശതകോടീശ്വരന്‍ ജോര്‍ജ്ജ് സോറോസ് പറഞ്ഞു.

പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ മൂന്ന് അയല്‍ രാജ്യങ്ങളില്‍ നിന്നുള്ള ആറ് അമുസ്‌ലിം മതത്തില്‍പ്പെട്ട ന്യൂനപക്ഷങ്ങള്‍ക്ക് പൗരത്വം നല്‍കുന്നതിന് ഇന്ത്യ പാസാക്കിയ പൗരത്വ ഭേദഗതി നിയമത്തെ സോറോസ് വിമര്‍ശിച്ചു. ജനാധിപത്യപരമായി പാര്‍ലമെന്റില്‍ പാസാക്കിയ നിയമത്തെ എതിര്‍ത്ത സൊറോസ്, പ്രധാനമന്ത്രി നരേന്ദ്ര മോദി ‘ഒരു ഹിന്ദു ദേശീയ രാഷ്ട്രം സൃഷ്ടിച്ചു’ എന്ന് ആരോപിച്ചു.ദേശീയതയെ അടിമുടി എതിര്‍ത്ത സോറോസ് ദേശീയവാദികളെ കാലാവസ്ഥാ വ്യതിയാനങ്ങളോടാണ് ഉപമിച്ചത്.കശ്മീരിനെ സോറോസ് വിശേഷിപ്പിച്ചത് തന്നെ ഒരു മുസ്ലിം അര്‍ദ്ധഭരണ പ്രദേശമെന്നാണ്.അത് അങ്ങനെത്തന്നെ നിലനിര്‍ത്തുന്നതിന് പകരം മറ്റു സംസ്ഥാനങ്ങളെപ്പോലെ, പരിപൂര്‍ണ്ണമായും ഇന്ത്യന്‍ ഗവണ്മെന്റിന്റെ നിയന്ത്രണത്തിലാക്കിയ നടപടിയെ സോറോസ് ശക്തമായി എതിര്‍ത്തു.ഇത്രയ്ക്ക് ഭീകരപ്രവര്‍ത്തനങ്ങളും വിഘടനവാദവും ശക്തമായൊരു പ്രദേശം, അങ്ങനെത്തന്നെ നിലനിര്‍ത്തണമെന്ന ശാഠ്യത്തിന്റെ പുറകിലുള്ള പ്രേരണകളെ അവഗണിക്കാനാവില്ല.യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്, റഷ്യന്‍ സര്‍വാധിപതി വ്‌ളാഡിമര്‍ പുടിന്‍ എന്നിവരെയും സോറോസ് രൂക്ഷമായി വിമര്‍ശിച്ചു.

ലക്ഷക്കണക്കിന് മുസ്ലീങ്ങള്‍ക്ക് പൗരത്വം നഷ്ടമാക്കുന്ന നടപടിയെന്ന പേരിട്ട് ജോര്‍ജ്ജ് സോറോസ് പിന്നെടെതിര്‍ത്തത് പൗരത്വ ഭേദഗതി ബില്ലിനെയാണ്.പീഡിപ്പിക്കപ്പെടുന്നവര്‍ക്ക് പൗരത്വം നല്‍കുക, ഏതെങ്കിലും പ്രത്യേക ഇന്ത്യന്‍ പൗരന്മാരുടെ, പ്രത്യേകിച്ച് മുസ്‌ലിംകളുടെ പൗരത്വം കവര്‍ന്നെടുക്കാതിരിക്കുക എന്നതാണ് പൗരത്വ ഭേദഗതി നിയമത്തിന്റെ ലക്ഷ്യം.യാതൊരു രീതിയിലും ഇന്ത്യന്‍ പൗരന്മാരായ മുസ്ലിങ്ങളുടെ പൗരത്വത്തെ ഇത് ബാധിക്കില്ല,എന്ന് ഇന്ത്യന്‍ ഭരണകൂടം ഉറപ്പു നല്‍കിയിട്ടുണ്ട്.ഇനി സൊറോസ് ആശങ്കപ്പെടുന്നത് എന്‍.ആര്‍.സിയെ കുറിച്ചാണെങ്കില്‍ ,അതിന്റെ കരട് രേഖ പോലും തയ്യാറായിട്ടുമില്ല.

ജോര്‍ജ് സോറോസ് എതിര്‍ക്കുന്ന നാലുപേര്‍ക്കും ഒരു പ്രത്യേകതയുണ്ട്.ഒരു രാജ്യത്തിന്റെ സ്വത്വം ഉയര്‍ത്തിപ്പിടിക്കുന്ന,മറ്റു സംസ്‌കാരങ്ങളോ, മതമോ ,വ്യവസ്ഥിതിയോ അതിനെ വിഴുങ്ങാന്‍ അനുവദിക്കാത്തവരാണ് ഇവര്‍ നാല് പേരും. ലോകത്തിങ്ങനെയുള്ളവരെ വിളിക്കുന്ന പേരാണ് ദേശീയവാദികള്‍ എന്ന്.ഇവരുടെ ദേശീയതാല്പര്യങ്ങള്‍ പരസ്പരം വിരുദ്ധമായിരിക്കാം,പക്ഷേ ,ദേശീയത എന്നൊരു ഘടകം അവരെ ഒരുമിപ്പിച്ചു നിര്‍ത്തുന്ന ഒന്നാണ്.
ലോകത്തിലെ ഏറ്റവും ശക്തരായ വ്യക്തികളുടെ പട്ടികയിലിടം പിടിച്ചവരാണ് നരേന്ദ്ര മോഡി ,വ്‌ലാഡിമിര്‍ പുടിന്‍, ഷീജിന്‍ പിംഗ് ,ഡൊണാള്‍ഡ് ട്രംപ് എന്നീ നാല് പേരും.എന്നാല്‍ ജോര്‍ജ്ജ് സൊറോസ് എന്നൊരു പേര് ഇന്ത്യയിലെ ബഹുഭൂരിപക്ഷം പേര്‍ക്കും അന്യമായിരിക്കും.

പക്ഷേ, നിശബ്ദമായി നിരീക്ഷിക്കുന്ന വ്യക്തികളുടെ പുസ്തകത്തില്‍ ചുവന്ന മഷി കൊണ്ട് ഈ പേര് പണ്ടേ അടയാളപ്പെടുത്തിയിട്ടുണ്ട്.

നമുക്ക് ഇനി ആരാണ് ഈ ജോര്‍ജ്ജ് സൊറോസ് എന്നൊന്ന് നോക്കാം.

ജോര്‍ജ് സോറോസ് : ധ്രുവീകരണത്തിന്റെ പിതാവ്.

സോറോസ് ഫണ്ട് മാനേജ്‌മെന്റിന്റെ ചെയര്‍മാനും പ്രസിഡന്റുമായ ജോര്‍ജ്ജ് സോറോസ് ലോകത്തിലെ ഏറ്റവും സമ്പന്നനായ ഫണ്ട് മാനേജര്‍മാരില്‍ ഒരാളാണ്. ഒരു ഭൂഖണ്ഡം തന്നെ വിലയ്ക്കു വാങ്ങാന്‍ കഴിവുള്ളത്ര വെള്ളപ്പണം കയ്യിലുള്ളവന്‍.

യൂറോപ്യന്‍ സമ്പദ്‌വ്യവസ്ഥയെ ഏകീകരിക്കാന്‍ സഹായിക്കുന്നതിനുള്ള ബ്രിട്ടന്റെ ശ്രമത്തിന്റെ ഭാഗമായാണ് ആ രാഷ്ട്രം ഇ.ആര്‍.എമ്മില്‍ ചേരുന്നത്.ഇ.ആര്‍.എമ്മില്‍ ബ്രിട്ടന്‍ ജോയിന്‍ ചെയ്തപ്പോള്‍, പൗണ്ട് ഇറ്റാലിയന്‍ ലിറയ്ക്കും സ്പാനിഷ് പെസെറ്റയ്ക്കുമൊപ്പം ലോകത്തിലെ ഏറ്റവും ദുര്‍ബലമായ കറന്‍സികളിലൊന്നായിരുന്നു.ഇ.ആര്‍.എമ്മില്‍ ചേര്‍ന്ന് രണ്ട് വര്‍ഷത്തിനുള്ളില്‍, പൗണ്ട് അനുവദനീയ പരിധിക്കുള്ളില്‍ തുടരാന്‍ പാടുപെടാന്‍ തുടങ്ങി, പ്രമുഖ ഡച്ച് മാര്‍ക്ക് ഉള്‍പ്പെടെയുള്ള അക്കാലത്തെ ശക്തമായ കറന്‍സികളെ അപേക്ഷിച്ച് 6% പരിധിയേക്കാള്‍ പൗണ്ടിന്റെ മൂല്യം കുറഞ്ഞു.അത് വരെ പൗണ്ടിന്റെ പിന്തുണച്ചിരുന്ന ഊഹക്കച്ചവടക്കാരില്‍ പലരും അതോടെ കാലുമാറി.പൗണ്ട് സ്റ്റെര്‍ലിംഗ് വിലകുറയ്ക്കാന്‍ ബ്രിട്ടന്‍ നിര്‍ബന്ധിതനാകുമെന്ന് ചിലരുടെ കുശാഗ്രബുദ്ധിയില്‍ തെളിഞ്ഞിരുന്നു.

ബാങ്ക് ഓഫ് ഇംഗ്ലണ്ടിനെ ദുര്‍ബലപ്പെടുത്തുന്നതിനായി മറ്റ് നിക്ഷേപകരോടൊപ്പം പലരും വലിയ തുകകള്‍ ഇറക്കി കളിച്ചു . ഡച്ച്മാര്‍ക്ക് അല്ലെങ്കില്‍ ഫ്രഞ്ച് ഫ്രാങ്ക് പോലുള്ള മറ്റ് യൂറോപ്യന്‍ കറന്‍സികള്‍ക്കായി പൗണ്ടുകള്‍ മാറ്റിയാണ് അവര്‍ അങ്ങനെ ചെയ്തത്.ബാങ്ക് ഓഫ് ഇംഗ്ലണ്ടിന് പ്രതികരിക്കേണ്ടിവന്നു, ഒപ്പം കറന്‍സിയെ പിന്തുണയ്ക്കുന്നതിനായി പൗണ്ടുകള്‍ സ്റ്റെര്‍ലിംഗ് വലിയ അളവില്‍ വാങ്ങി. എന്നാല്‍, ഒരു പ്രയോജനവും ഉണ്ടായില്ല. പൗണ്ട് വാങ്ങുന്നതിനും കറന്‍സി സ്ഥിരപ്പെടുത്തുന്നതിനും നിക്ഷേപകരെ പ്രേരിപ്പിക്കുന്നതിനായി ബാങ്ക് പലിശനിരക്ക് 10 ല്‍ നിന്ന് 12 ശതമാനമായി ഉയര്‍ത്തി. ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം ബാങ്കിന് 15 ശതമാനം പലിശ നിരക്ക് പ്രഖ്യാപിക്കേണ്ടി വന്നു.പക്ഷേ,പിടിച്ചു നില്‍ക്കാനാവാതെ അതേ ദിവസം രാത്രി 7 മണിക്ക് ബ്രിട്ടന്‍ ഇ.ആര്‍.എമ്മില്‍ പുറത്തു പോകുന്നതായി ബ്രിട്ടീഷ് ട്രഷറി അറിയിച്ചു. ഗ്രേറ്റ് ബ്രിട്ടന്റെ ധനകാര്യ ചരിത്രത്തില്‍ ഈ ദിവസം ‘കറുത്ത ബുധനാഴ്ച’ എന്നറിയപ്പെട്ടു.

ബാങ്കിന്റെ നഷ്ടം 3.3 ബില്ല്യണ്‍
ജോര്‍ജ് സോറോസിന്റെ ലാഭം 1 ബില്ല്യണ്‍

1993ല്‍ ആണെന്ന് ഓര്‍ക്കണം..

യഥാര്‍ത്ഥത്തില്‍ ഇതൊരു ആസൂത്രിതമായ നീക്കമായിരുന്നു.കാലങ്ങളുടെ സമയമെടുത്തു ചെയ്ത ഒന്ന്.പക്ഷേ, ഒരു രാഷ്ട്രത്തിന്റെ അടിതെറ്റിച്ച ഊഹക്കച്ചവടക്കാരുടെ കളികള്‍ നിയന്ത്രിച്ചിരുന്ന പ്രധാന കളിക്കാരന്റെ പേര് അന്നത്തോടെ കുപ്രശസ്തമായി.ആ വ്യക്തിയാണ് ജോര്‍ജ്ജ് സോറസ്.

ഡിസംബര്‍ 10, 1992 ന് പ്രസിദ്ധീകരിച്ച ന്യൂയോര്‍ക്ക് ടൈംസില്‍ വന്നിരുന്ന ഒരു വാര്‍ത്ത നോക്കാം നമുക്ക്.
‘ കമ്മ്യൂണിസ്റ്റ്‌ശേഷകാലഘട്ടത്തില്‍,മുന്‍ സോവിയറ്റ് ശാസ്ത്രജ്ഞര്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി ഘട്ടത്തില്‍ പ്രവര്‍ത്തിക്കാന്‍ സഹായിക്കുന്നതിനായി അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ 100 ??മില്യണ്‍ ഡോളര്‍, നേരിട്ടുള്ള ഗവേഷണ ധനസഹായമായി നല്‍കുമെന്ന് മനുഷ്യസ്‌നേഹിയായ ഒരു ജോര്‍ജ്ജ് സോറസ് എന്നൊരു അമേരിക്കന്‍ ഫിനാന്‍സിയര്‍ പ്രഖ്യാപിച്ചു.’

ഈ കഥ പിന്നെ പറയാം..

NGO_WAR

അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂണിയന്‍ 9/11 ന് ശേഷം സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി അമേരിക്കയെടുത്ത എല്ലാവിധ പ്രതിരോധ മുന്‍കരുതലുകള്‍, അധിക സുരക്ഷാ മാനദണ്ഡങ്ങള്‍ എന്നിവ പിന്‍വലിക്കാന്‍ വേണ്ടി പോരാടുന്നു, തുറന്നിട്ട യു.എസ് അതിര്‍ത്തികള്‍ക്കു വേണ്ടി ശക്തമായി വാദിക്കുന്ന ഒരു സംഘടന.

അമേരിക്കന്‍ ഫ്രണ്ട്‌സ് സര്‍വീസ് കമ്മിറ്റി ലോകത്തില്‍ നടക്കുന്ന സകല പ്രശ്‌നങ്ങള്‍ക്കും അമേരിക്കയാണ് കാരണമെന്നു വാദിക്കുന്ന, യാതൊരു രേഖകളും ഇല്ലാതെ വരുന്ന കുടിയേറ്റക്കാര്‍ക്ക് അഭയം കൊടുക്കുവാനും, തുറന്നിട്ട രാജ്യാന്തര അതിര്‍ത്തികള്‍ക്കും വേണ്ടി ശക്തമായി വാദിക്കുന്ന സംഘടന.

അസോസിയേഷന്‍ ഓഫ് കമ്മ്യൂണിറ്റി ഓര്‍ഗനൈസേഷന്‍ ഫോര്‍ റിഫോം നൗ ഇടതുപക്ഷ വോട്ടുബാങ്കുകള്‍ രൂപീകരിക്കുന്നതില്‍ അമേരിക്കയിലെ അഗ്രഗണ്യരായ സംഘടന. അഴിമതിക്കും വെട്ടിപ്പിനും കുപ്രസിദ്ധം.

കാറ്റലിസ്റ്റ് അമേരിക്കയില്‍ വോട്ടിംഗ് പ്രായം എത്തുന്ന ഓരോ വ്യക്തിയുടെയും സമ്പൂര്‍ണ്ണ രാഷ്ട്രീയ പങ്കാളിത്തവും രാഷ്ട്രീയ താല്‍പര്യവും ജാതകവും വരെ അടങ്ങുന്ന ഡാറ്റാബേസ് ശേഖരിക്കുന്ന സംഘടന.( കേരള ബിജെപി മാതൃകയാകേണ്ട ഒരു ആശയം)

കത്തോലിക്ക ഫോര്‍ ചോയ്‌സ് ഒരു പെണ്ണിന് ഇഷ്ടമില്ലെങ്കില്‍ മറ്റുള്ളതൊന്നും വകവയ്ക്കാതെ അവളുടെ ഇഷ്ടം മാത്രം കണക്കിലെടുത്ത് ഗര്‍ഭഛിദ്രം ചെയ്യാന്‍ അധികാരം കൊടുക്കുന്ന അബോര്‍ഷന്‍ ഓണ്‍ ഡിമാന്‍ഡിന് വേണ്ടി കരു നീക്കുന്ന സംഘടന. സ്ത്രീ സുരക്ഷയെന്നൊരു മൂടുപടത്തിനു പുറകിലെ വ്യവസായിക ലാഭം ഒരു സാധാരണക്കാരന് ഊഹിക്കാവുന്നതിലും അപ്പുറത്താണ്.

ഡെമോക്രാറ്റിക് ജസ്റ്റിസ് ഫ്രണ്ട് കൂട്ടത്തില്‍ ഏറ്റവും അപകടകാരി.ദേശീയതയെന്നൊരു സമ്പ്രദായം തന്നെ രാജ്യത്തു നിന്നും എടുത്തു കളയാന്‍ വേണ്ടി പ്രവര്‍ത്തിക്കുന്നു. തീവ്രവാദ രാഷ്ട്രങ്ങളില്‍ നിന്നും കുടിയേറ്റം ചെറുക്കാനുള്ള ഗവണ്‍മെന്റിന്റെ ശ്രമങ്ങള്‍ക്ക് തുരങ്കം വെക്കുക മാത്രമാണ് ജോലി.

ഗിഷ കടുത്ത ജൂത വിരുദ്ധത, അന്ധമായ പലസ്തീന്‍ അനുഭാവം, അവര്‍ക്കു വേണ്ടി ഉഴിഞ്ഞു വെച്ച സംഘടന.

എഴുതാന്‍ നിന്നാല്‍ കഴിയില്ല, ഒരുപാടുണ്ട്. അമേരിക്കയെ അമേരിക്കയാക്കി നില നിര്‍ത്തുന്ന പ്രസിഡന്റിന്റെ എക്‌സിക്യൂട്ടീവ് അധികാരത്തിനെതിരെ പ്രവര്‍ത്തിക്കുന്ന എന്‍.ജി.ഓകള്‍ വരെ അതില്‍ പെടും.

ഇപ്പറഞ്ഞ സര്‍വ്വ സംഘടനകള്‍ക്കും, ഇതുകൂടാതെ പത്ത് ഡസനിലധികം മറ്റു സംഘടനകള്‍ക്കു പിറകില്‍ പണം വാരിയെറിഞ്ഞ് അവരെ തോട്ടിക്ക് പിടിച്ചു നടത്തുന്നത് ജോര്‍ജ് സോറോസ് തന്നെയാണ്.

അവയില്‍ സിംഹഭാഗവും ദൃശ്യ, പത്ര മാധ്യമ മേഖലയിലാണ്. സ്വവര്‍ഗരതി, മയക്കുമരുന്ന്, അനധികൃത കുടിയേറ്റം തുടങ്ങി അയാളുടെയും രഹസ്യ സംഘങ്ങളുടെയും താല്‍പ്പര്യങ്ങള്‍ പ്രൊപ്പഗാന്‍ഡ നയത്തിലൂടെ കോടിക്കണക്കിനു പേരിലേക്കാണ് ആഴ്ന്നിറങ്ങുന്നത്. അവിശ്വസനീയം എന്നു തോന്നുമെങ്കിലും, ഇതേ പ്രചരണങ്ങളുടെ ഫലമായാണ് ജോര്‍ജ് സോറോസിന്റെ എക്കാലത്തെയും വലിയ ശത്രുക്കളായ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ നവ നായകന്‍ ഡൊണാള്‍ഡ് ട്രംപ് ഇംപീച്ച്‌മെന്റ് വിചാരണ നേരിടുന്നത്.

ജോര്‍ജ് സോറോസിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയോടുള്ള വെറുപ്പും ഡെമോക്രാറ്റിക് പാര്‍ട്ടിയോടുള്ള ചായ്വും വ്യക്തമാക്കുന്ന മറ്റൊരു സംഭവം പറയാം.2004ലെ അമേരിക്കന്‍ പ്രസിഡണ്ട് തിരഞ്ഞെടുപ്പില്‍, അമേരിക്ക കമിങ് ടുഗെതര്‍ (ACT) എന്ന സംഘടനയാണ് ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായ ബരാക്ക് ഒബാമയുടെ പ്രചാരണത്തിന് പുറകില്‍ കളിച്ചത്. പെന്‍സില്‍വാനിയ, ഓഹിയോ, ഫ്‌ളോറിഡ തുടങ്ങിയ പ്രദേശങ്ങളില്‍ വീടുവീടാന്തരം കയറിയിറങ്ങി ക്യാന്‍വാസ് നടത്താന്‍ ഉപയോഗിച്ച പ്രവര്‍ത്തകരില്‍ ഭൂരിഭാഗവും കൊടും കുറ്റവാളികളായിരുന്നു. ഒന്നും രണ്ടുമല്ല 40 മില്യണ്‍ അമേരിക്കന്‍ ഡോളറാണ് ഇലക്ഷനില്‍ അന്ന് പൊട്ടിച്ചു കളഞ്ഞതെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. സകല മര്യാദകളും ലംഘിച്ച് ഫെഡറല്‍ അംഗീകൃതമല്ലാത്ത പണംകൊണ്ട് കുപ്രചരണം നടത്തിയതിന് വന്‍തുക പിഴയടച്ച ആ ഈ സംഘടനയുടെ തലപ്പത്തും ജോര്‍ജ് സോറോസ് ഉണ്ടായിരുന്നു.

അന്ന് കിട്ടിയ 7, 75, 000 ഡോളര്‍ പിഴ,
അമേരിക്കയുടെ ഇലക്ഷന്‍ ചരിത്രത്തില്‍ ഫെഡറല്‍ ഇലക്ഷന്‍ കമ്മീഷന്‍ വിധിച്ച ഏറ്റവും വലിയ പിഴശിക്ഷകളില്‍ ഒന്നായിരുന്നു.

1996ല്‍ തായ്‌ലന്‍ഡിലെ പൊതുകടം 100 ബില്ല്യണ്‍ ഡോളറില്‍ എത്തിയ ഒരു സമയമുണ്ടായിരുന്നു. ജനങ്ങളും ഭരണകൂടവും നട്ടംതിരിഞ്ഞ കാലഘട്ടം.അതിനു പുറകില്‍ ചരടുവലിച്ചത് മറ്റാരുമല്ല, ജോര്‍ജ്ജ് സോറോസ് തന്നെയായിരുന്നു.അന്ന് തായ്‌ലന്‍ഡ് ഭരണകൂടം, സാമ്പത്തികയുദ്ധ കുറ്റവാളിയെന്നാണ് അയാളെ വിശേഷിപ്പിച്ചത്.

1997 ലുണ്ടായ ഏഷ്യന്‍ സാമ്പത്തിക മാന്ദ്യത്തിന്റെ സമയത്ത് മലേഷ്യന്‍ സമ്പദ് വ്യവസ്ഥയുടെ താളം തെറ്റിച്ചത് ജോര്‍ജ് സോറോസ് ആയിരുന്നു.അന്നത്തെ
മലേഷ്യയുടെ പ്രധാനമന്ത്രിയായിരുന്ന മഹാദിര്‍ ബിന്‍ മുഹമ്മദ് ഇക്കാര്യം അന്ന് പരസ്യമായി പ്രസ്താവിച്ചിട്ടുമുണ്ട്. ഒരു ക്ലിക്കിന്റെ അകലത്തില്‍ നിങ്ങള്‍ക്ക് അതെല്ലാം ഇന്നും മനസ്സിലാക്കാന്‍ സാധിക്കും

1988ല്‍ ബാങ്കുകളുടെ സ്വകാര്യവല്‍ക്കരണം സംബന്ധിച്ച കുറ്റത്തിന് ജോര്‍ജ് സോറോസിനെതിരെ ഫ്രാന്‍സ് കേസെടുത്തു. സൊസൈറ്റി ജനറല്‍ ബാങ്കിന്റെ ഓഹരികളുടെ കച്ചവടത്തില്‍, ഗവണ്‍മെന്റ് അധീനതയിലുള്ള ഓഹരി വിപണിയുടെ ഉള്ളറകളിലെ രഹസ്യവിവരങ്ങള്‍ ചോര്‍ത്തിയതും ദുരുപയോഗം ചെയ്തതിനുമായിരുന്നു കേസ്.ഒരു ഗവണ്‍മെന്റ് അതിന്റെ മെഷിനറിയുടെ സകല സാധ്യതകളും ഉപയോഗിച്ച് അന്വേഷിച്ചിട്ടും (? ) പതിനാലുവര്‍ഷം നീണ്ട അന്വേഷണത്തിനു ശേഷം 2002 ലാണ് ഫ്രഞ്ച് ഭരണകൂടം ജോര്‍ജ് സോറോസ് കുറ്റവാളിയാണെന്ന് വിധിച്ചത്. കുറേക്കാലം രക്ഷപ്പെട്ടു നടന്നെങ്കിലും, പെടുമെന്ന് ഉറപ്പായപ്പോള്‍, ജോര്‍ജ് സൊറോസ് യൂറോപ്യന്‍ കോര്‍ട്ട് ഓഫ് ഹ്യൂമന്‍ റൈറ്റ്‌സിനെ സമീപിച്ചുവെങ്കിലും ആദ്യം അവര്‍ കേസെടുക്കാന്‍ തയ്യാറായില്ല. കളം മാറ്റി ചവിട്ടി യ സൊറോസ് രണ്ടുദിവസത്തിനുള്ളില്‍, ആനുകാലികമായ ഒരു പ്രഖ്യാപനം നടത്തി. ‘അഞ്ചുവര്‍ഷത്തേക്ക് കൊല്ലത്തില്‍ 200 മില്യണ്‍ വച്ച് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് എന്ന സംഘടനയ്ക്ക് കൊടുക്കും’ എന്നായിരുന്നു ആ പ്രസ്താവന.അതേറ്റു! ഇപ്പോഴും ആ കേസ് നീണ്ടു പോകുന്നു!

ജോര്‍ജ് സോറോസിന്റെ ലക്ഷ്യം വളരെ വ്യക്തമായി മനസ്സിലാക്കിയ അമേരിക്കന്‍ ദേശീയവാദികള്‍ അയാള്‍ക്കെതിരെ തിരിഞ്ഞ് തുടങ്ങിയിരിക്കുന്നു. അതിന്റെ ആദ്യ ലക്ഷണമാണ് മാസ് ക്യാമ്പയിനിലൂടെ വൈറ്റ്ഹൗസിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ജോര്‍ജ് സോറോസിന്റെ സകല സംഘടനകളും RICO/NDAA ചുമത്തി അടച്ചുപൂട്ടാനും സോറോസിനെ തീവ്രവാദിയായി പ്രഖ്യാപിക്കാനുള്ള നീക്കം നടന്നത്. എന്നാല്‍ പെരുമഴപോലെ പണം വാരിയെറിഞ്ഞ് ജോര്‍ജ്ജ് സോറോസ് അതെല്ലാം ഒതുക്കിത്തീര്‍ത്തു.

അന്താരാഷ്ട്ര ഭരണകൂടങ്ങള്‍ മറിച്ചിടാനും സൃഷ്ടിക്കാനും,പ്രതിപക്ഷങ്ങളേയും അന്താരാഷ്ട്ര സംഘടനകളെയും നിയന്ത്രിക്കാനും കഴിവുള്ള ഏകഛത്രാധിപതികളായ തലതൊട്ടപ്പന്മാരുടെ ലോകം സിനിമകളില്‍ പോലും കണ്ട് പരിചയമില്ലാത്ത നമ്മുടെ ജനങ്ങള്‍, മനുഷ്യത്വത്തിന്റെയും മാനവികതയുടെയും സമഭാവനയുടെയും പ്രതീകങ്ങളായ സംഘടനകളുടെ മേല്‍മുണ്ടില്‍ ഇവരൊളിപ്പിച്ചു കടത്തുന്ന ഗൂഢലക്ഷ്യങ്ങള്‍ എങ്ങനെ തിരിച്ചറിയാനാണ്.?

നമുക്ക് ദൃശ്യമാവുന്നതും അല്ലാത്തതുമായ ഈ ലോകത്തിലെ നിരവധി സ്വാഭാവികതകളും അസ്വഭാവികതകളും വളരെ വ്യക്തമായി നിയന്ത്രിക്കുന്ന മനുഷ്യരുണ്ട്.യുദ്ധം സൃഷ്ടിക്കാനും അവസാനിപ്പിക്കാനും രാഷ്ട്രങ്ങള്‍ നിര്‍മ്മിക്കാനും സംഹരിക്കാനും കഴിവുള്ളവര്‍.

പക്ഷേ,..ദേശീയത, മതം, പ്രാദേശികത, കുലം, വംശം എന്ന് വേണ്ട മനുഷ്യന് ഒരുമിച്ചു നിര്‍ത്തുന്ന എന്തും അവരുടെ ശത്രുക്കളാണ്. ഭൂമിയില്‍ പണം കൊടുത്ത് വാങ്ങാന്‍ കിട്ടുന്ന എന്തും ഉപയോഗിച്ച് അവരങ്ങനത്തെ പ്രതിബന്ധങ്ങളെ തുടച്ചുനീക്കും അവര്‍ തന്നെ സൃഷ്ടിക്കുന്ന മനുഷ്യാവകാശ സംഘടനകളെയും പണം കൊടുത്തു പോറ്റുന്ന ആക്ടിവിസ്റ്റുകളെയും ആയുധമാക്കി അവര്‍ അവരുടെ താല്‍പര്യങ്ങള്‍ വ്യക്തമായി നടപ്പിലാക്കും. ആര്‍ക്കും ഒന്നും ചെയ്യാന്‍ സാധിക്കില്ല..ആര്‍ക്കും.!

അണ്‍ടച്ചബിള്‍ എന്നാല്‍ സ്പര്‍ശന യോഗ്യമല്ലാത്തവ എന്നുമാത്രമല്ല, ഒന്ന് തൊടാന്‍ പോലും സാധിക്കാത്തവ എന്നും വ്യാഖ്യാനമുണ്ട്.അവരുടെയൊന്നും പദ്ധതികളോ, മാര്‍ഗങ്ങളോ ലക്ഷ്യങ്ങളോ, ഒരു ശരാശരി മനുഷ്യനു മനസ്സിലാവില്ല. അവര്‍ നമ്മളെ പോലെയുള്ള ഇടത്തരക്കാരന്മാരുടെ അറിവിനും അപ്പുറമാണ്.

പക്ഷേ, ജോര്‍ജ് സോറോസിനെ പോലെയുള്ള കടല്‍ക്കിഴവന്‍മാര്‍ ജെ.എന്‍.യു പോലെയുള്ള രാഷ്ട്ര വിരുദ്ധ പ്രസ്ഥാനങ്ങള്‍ അടവച്ചു വിരിയിക്കുന്ന പാമ്പിന്‍ കുഞ്ഞുങ്ങളുമായി സഖ്യമുണ്ടാക്കിയാല്‍, ഭാരതാംബയേയും അവളെ പരിരക്ഷിക്കുന്ന രാഷ്ട്ര പുരുഷനെയും മനസ്സില്‍ വന്ദിച്ചു പൊരുതാന്‍ ഇറങ്ങുകയല്ലാതെ നമുക്ക് മറ്റു മാര്‍ഗമില്ല.

Tags: Nikhil DasGeorge Soros
Share20TweetSendShare

Latest stories from this section

നൂറുവർഷം കഴിയണ്ട നൂറു മിനുട്ട് കൊണ്ട് മനസ്സിലാകും ; മൈത്രേയന്റെ മണ്ടത്തരങ്ങൾ

17 വർഷം, ഭാരതം എന്നും നിങ്ങളെ നന്ദിയോടെ ഓർക്കും; ചെനാബ് പാലം യാഥാർത്ഥ്യമാകുമ്പോൾ ചർച്ചയായി മാധവി ലതയും

പാഞ്ഞെത്തി ബ്രഹ്മോസ് ; ആ രാത്രിയിൽ പാകിസ്താന്റെ നൂർഖാൻ എയർബേസിൽ സംഭവിച്ചത്

Naxalism, Maoism, Amit Shah, Basavaraju, Nambala Keshava Rao, Chhattisgarh, Naxal Encounter, Security Forces, CPI (Maoist), Anti-Naxal Operations, Operation Black Forest, Naxal leader death, Chhattisgarh encounter, Maoist insurgency

സ്വച്ഛഭാരതത്തിന് ഇങ്ങനെകൂടി ഒരർത്ഥമുണ്ട്.വൃത്തികെട്ട ഇടതു തീവ്രവാദം ഇല്ലാത്തിടം ! ജനാധിപത്യം ജയിക്കട്ടെ

Discussion about this post

Latest News

പോസ്റ്റ്‌മോർട്ടം കഴിഞ്ഞ കുഞ്ഞുങ്ങളെ ഒരുക്കുമ്പോൾ…..:വിദ്യാഭ്യാസമന്ത്രിക്ക് തുറന്നകത്തുമായി ആശുപത്രി ജീവനക്കാരൻ

ഇന്ത്യ ചെയ്തത് മോശം പ്രവർത്തി, ഇംഗ്ലണ്ട് ആണെങ്കിൽ ആ വെല്ലുവിളി ഏറ്റെടുക്കുമായിരുന്നു; തുറന്നടിച്ച് ജോ റൂട്ട്

അക്രമാസക്തി കുറയ്ക്കും,തെരുവുനായകൾക്ക് ഇനി ദിവസവും ചിക്കനും ചോറും; തീരുമാനവുമായി കോർപ്പറേഷൻ

എല്ലാവരെയും ഉൾക്കൊള്ളുന്ന, താഴെത്തട്ടിൽനിന്നും ഉയർന്നുവന്ന സംഘാടകൻ വേണം ; പുതിയ ബിജെപി ദേശീയ പ്രസിഡണ്ടിനെ കുറിച്ചുള്ള കാഴ്ചപ്പാട് പങ്കുവെച്ച് ആർഎസ്എസ്

2026 ൽ കേരളത്തിൽ ബിജെപി അധികാരത്തിലെത്തും; തിരഞ്ഞെടുപ്പിനൊരുങ്ങാൻ പ്രവർത്തകർക്ക് ആത്മവിശ്വാസം പകർന്ന്; അമിത് ഷാ

ഉറങ്ങുന്ന സമയത്താണോ മദ്രസ പ്രവർത്തിപ്പിക്കേണ്ടത്? മന്ത്രിയുടെ ശൈലി ശരിയല്ല:വിമർശനവുമായി സമസ്ത അദ്ധ്യക്ഷൻ

യുനെസ്കോ ലോക പൈതൃക പട്ടികയിൽ ഇടം നേടി മറാത്ത സൈനിക ഭൂപ്രകൃതികൾ ; മഹാരാഷ്ട്രയിലും തമിഴ്നാട്ടിലുമുമായി 12 മഹത്തായ നിർമ്മിതികൾ

ഞാൻ ആ രഹസ്യം വെളിപ്പെടുത്തിയാൽ ജോ റൂട്ട് കേൾക്കും, പക്ഷെ ഒരു ഐറ്റം ആവനാഴിയിൽ ഒരുങ്ങുന്നുണ്ട്; വെളിപ്പെടുത്തലുമായി ജോ റൂട്ട്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies