പടർന്നുപിടിക്കുന്ന കൊറോണ വൈറസ് ബാധയെ കേരളത്തിൽ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചതായി ആരോഗ്യമന്ത്രി കെ.കെ ശൈലജ അറിയിച്ചു. ചൈനയിൽ നിന്നും മടങ്ങി വന്ന ശേഷം, സർക്കാരിനെ അറിയിക്കാതെ പുറത്തിറങ്ങി നടത്തുന്നത് ക്രിമിനൽ കുറ്റമായി കണക്കാക്കാൻ നടപടിയെടുക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
ഇതിനിടെ അവസ്ഥയിൽ കഴിയുന്ന ആരോഗ്യ വകുപ്പ് ജീവനക്കാരുടെ അവധി സംസ്ഥാന സർക്കാർ റദ്ദാക്കി. അവധിയിലുള്ള ജീവനക്കാരോട് എത്രയും പെട്ടെന്ന് ജോലിയിൽ പ്രവേശിക്കാനാണ് നിർദേശം. ആവശ്യമെങ്കിൽ മറ്റു വകുപ്പുകളിലെ ജീവനക്കാരുടെയും അവധി റദ്ദാക്കി തിരിച്ചു വിളിക്കുമെന്നും സർക്കാർ വെളിപ്പെടുത്തി.
Discussion about this post