യുവ തലമുറയിൽ നിന്ന് ശാസ്ത്ര പ്രതിഭകളെ സൃഷ്ടിക്കാൻ ലക്ഷ്യമിട്ട് ഐ.എസ്.ആർ.ഒ നടത്തുന്ന “യുവ വിഗ്യാനി കാര്യക്രം” പദ്ധതിയുടെ രണ്ടാംഘട്ട രജിസ്ട്രേഷൻ ആരംഭിച്ചു.ഫെബ്രുവരി 3 മുതൽ 24 വരെയാണ് രജിസ്ട്രേഷൻ കാലഘട്ടം.എട്ടാം ക്ലാസ് പൂർത്തിയായവരും നിലവിൽ ഒമ്പതാം ക്ലാസിൽ പഠിക്കുന്നവരുമായ വിദ്യാർഥികൾക്കാണ് അപേക്ഷിക്കാൻ യോഗ്യത. ഓരോ സംസ്ഥാനങ്ങളിൽ നിന്നും മൂന്നു വിദ്യാർഥികളെയാണ് തിരഞ്ഞെടുക്കുക.
മെയ് 11 മുതൽ 22 വരെയാണ് പരിശീലന കാലം. ബഹിരാകാശ ശാസ്ത്രത്തിന്റെ അടിസ്ഥാന വിവരങ്ങൾ, നൂതന സാങ്കേതിക വിദ്യകളുടെ സംക്ഷിപ്ത രൂപങ്ങൾ, ഉപഗ്രഹ പരിജ്ഞാനം എന്നിങ്ങനെ പല മേഖലകളിലും കുട്ടികൾക്ക് അറിവ് പകർന്നു കൊടുക്കാൻ ഉദ്ദേശിച്ചുള്ളതാണ് ഈ പദ്ധതി. തിരഞ്ഞെടുക്കപ്പെടുന്ന കുട്ടികളുടെ യാത്ര,ഭക്ഷണം, താമസം തുടങ്ങി സകല ചെലവുകളും ഐ.എസ്.ആർ.ഒ വഹിക്കും.









