പൗരത്വ ഭേദഗതി നിയമം നടപ്പിൽ വരുത്താനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനത്തെ അനുകൂലിച്ച് പ്രമേയവുമായി ഗോവൻ സർക്കാർ.ഇത്തരത്തിലുള്ള പ്രമേയം പാസാക്കിയ ഇന്ത്യയിലെ ആദ്യ സർക്കാരാണ് ഗോവയിലേത്.തിങ്കളാഴ്ചയാണ് പ്രധാനമന്ത്രിയെയും കേന്ദ്ര ആഭ്യന്തരമന്ത്രിയെയും അഭിനന്ദിച്ചുകൊണ്ട് ഗോവ സർക്കാർ പ്രമേയം പാസാക്കിയത്. ഗോവയിലെ 40 അംഗ നിയമസഭയിൽ ബിജെപിക്ക് 27 എം.എൽ.എമാർ ഉണ്ട്. കൂടാതെ രണ്ട് സ്വതന്ത്രരും ബിജെപിയെ പിന്തുണക്കുന്നു.
കേന്ദ്രസർക്കാരിന്റെ തീരുമാനത്തോടുള്ള അനുഭാവമാണ് ഈ പ്രമേയത്തിലൂടെ വ്യക്തമാക്കുന്നതെന്ന് ഗോവൻ മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു.മുസ്ലിം രാഷ്ട്രങ്ങളിലെ പീഡിതരായ ന്യൂനപക്ഷങ്ങളെ പരിരക്ഷിക്കാനുള്ള ഇന്ത്യൻ സർക്കാരിന്റെ തീരുമാനത്തെ ഗോവൻ ജനങ്ങൾ അനുകൂലിക്കുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി.
Discussion about this post