കൊറോണ വൈറസ് ലോകമെങ്ങും പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ, പാകിസ്ഥാൻ മുൻകരുതൽ എന്ന നിലയ്ക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പാകിസ്ഥാനിലെ ഖൈബർ പക്തൂൺഖാവ പ്രവിശ്യയിലാണ് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
ഖൈബർ പക്തൂൺഖാവ പ്രവിശ്യയിലെ ആരോഗ്യ മന്ത്രാലയം, തിങ്കളാഴ്ച പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഇത് വ്യക്തമാക്കിയത്. ഫെബ്രുവരി 3 മുതൽ 30 ദിവസത്തേക്കാണ് അടിയന്തരാവസ്ഥ. രോഗബാധ ഉണ്ടായാൽ ആരോഗ്യ പ്രവർത്തകരെ അത് നേരിടാൻ സജ്ജമാക്കാനുള്ള പരിശീലന പദ്ധതികളും മുൻകരുതലുകളും ആയിരിക്കും ഈ കാലയളവിൽ കൈക്കൊള്ളുകയെന്നും ആരോഗ്യമന്ത്രാലയം കൂട്ടിച്ചേർത്തു.
Discussion about this post