കൊച്ചി: കേരളത്തിൽ ലവ് ജിഹാദുണ്ടെന്ന് വീണ്ടും ആവർത്തിച്ചും നിലപാടിലുറച്ചും സീറോമലബാർ സഭ. നിലപാടിൽ മാറ്റമില്ലെന്ന് സീറോ മലബാർ സഭ പറഞ്ഞു. വിവിധ രൂപതകളിൽ നിന്നുള്ള പരാതി പരിശോധിച്ചാണ് സിനഡിന്റെ നിലപാടെന്നും സഭ പറയുന്നു.
ലവ് ജിഹാദ് പരാതികളെ ഇസ്ലാംമതത്തിനെതിരായ നിലപാടുകളായി ചിത്രീകരിക്കരുതെന്നും സഭ ചൂണ്ടിക്കാട്ടി.
മതസൗഹാർദ്ദത്തെ തകർക്കുന്ന പ്രശ്നമായി ലവ് ജിഹാദിനെ സഭ കാണുന്നില്ലെന്നും സഭ വ്യക്തമാക്കി.
സമൂഹത്തെയും കുടുംബത്തെയും പ്രതികൂലമായി ബാധിക്കുന്ന വിഷയമാണിത്. ഇക്കാര്യത്തിൽ കാര്യക്ഷമമായ പൊലീസ് അന്വേഷണം വേണമെന്നും സീറോമലബാർ സഭ ആവശ്യപ്പെട്ടു.
Discussion about this post