ഏഷ്യാനെറ്റ് ഫിലിം സോങ് സൂപ്പർ ഹിറ്റ് ചലച്ചിത്രമായ ധൂം നാലാം ഭാഗത്തിൽ അക്ഷയ് കുമാർ നായകനായേക്കുമെന്ന് റിപ്പോർട്ടുകൾ.
പ്രസിദ്ധ സിനിമാ നിരൂപകനായ അതുൽ മോഹനാണ് ബോളിവുഡ് പ്രേമികൾക്ക് ഹരം പകർന്നുകൊണ്ട് ഈ വാർത്ത പുറത്തുവിട്ടിരിക്കുന്നത്. കഴിഞ്ഞ വർഷം തുടരെത്തുടരെയുണ്ടായ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങളുടെ വിജയത്തിന് ശേഷം അക്ഷയ് കുമാർ തന്റെ കാണികൾക്കു മുന്നിൽ ധൂം നാലിലൂടെ സവിശേഷമായൊരു ദൃശ്യവിരുന്നൊരുക്കുമെന്നാണ് ബോളിവുഡിലെ സംസാരം.
യാഷ്രാജ് ഫിലിംസ് ഔദ്യോഗികമായി ഈ വിവരം പുറത്തു വിട്ടിട്ടില്ലെങ്കിലും ചിത്രത്തിന്റെ അണിയറ പ്രവർത്തകരും നടനും ഈ കാര്യം തീരുമാനിച്ചതായാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്.
Discussion about this post