ഷഹീൻബാഗ് പ്രതിഷേധത്തിനിടയിൽ കുട്ടി മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് സുപ്രീം കോടതിയ്ക്ക് കത്ത്. ഈ വർഷത്തെ ധീരതയ്ക്കുള്ള അവാർഡ് ലഭിച്ച കുട്ടികളിൽ ഒരാളായ സെൻ ഗുണരത്തൻ എന്ന 12 വയസ്സുകാരി പെൺകുട്ടിയാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡേയ്ക്ക് കത്തെഴുതിയത്.കുട്ടികളെ സമരങ്ങളിലോ പ്രക്ഷോഭങ്ങളിലോ പങ്കെടുപ്പിക്കരുതെന്ന് സുപ്രീംകോടതിയോട് അപേക്ഷിച്ചു കൊണ്ടാണ് പെൺകുട്ടിയുടെ കത്ത്
ഷഹിൻബാഗിൽ, മാതാപിതാക്കൾ കുഞ്ഞിനെയും കൊണ്ട് പ്രതിഷേധത്തിൽ പങ്കെടുത്തതിന്റെ ഫലമായി മുഹമ്മദ് ജഹാൻ എന്ന നാലു മാസം മാത്രം പ്രായമുള്ള ഒരു കുട്ടി മരിച്ചിരുന്നു. കൊടുംതണുപ്പിൽ രാപ്പകൽ ഭേദമില്ലാതെ കുഞ്ഞിന് കഴിയേണ്ടി വന്നതിനാൽ കുഞ്ഞിന്റെ ആരോഗ്യനില തകരാറിലായതിനെ തുടർന്നാണ് മരണം സംഭവിച്ചത്. നവജാതശിശുക്കൾക്ക് തീവ്രമായ പരിചരണം ആവശ്യമാണ് എന്നത് മറന്നുകൊണ്ട് കുഞ്ഞുങ്ങളെ അമ്മമാർ സഹി ബാഗിൽ കൊണ്ടു വരാറുണ്ട്. പ്രക്ഷോഭങ്ങളിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് കൊണ്ടാണ് സെൻ സുപ്രീംകോടതിയ്ക്ക് കത്തെഴുതിയിരിക്കുന്നത്.










Discussion about this post