റിയാദ് : സൗദി അറേബ്യയിലെ മദീനയിൽ ഉണ്ടായ വാഹനാപകടത്തിൽ മരണസംഖ്യ 46 ആയി. ഒരു കുടുംബത്തിലെ 18 പേർ ഉൾപ്പെടെയാണ് 46 പേർ മരിച്ചത്. ഇന്ത്യയിൽ നിന്ന് സൗദിയിൽ എത്തിയ ഉംറ തീർത്ഥാടകരാണ് മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന ബസ് ഇന്ധന ടാങ്കറുമായി കൂട്ടിയിടിച്ച് പൊട്ടിത്തെറിക്കുകയായിരുന്നു.
സൗദിയിൽ ഉണ്ടായ ബസ് അപകടത്തിൽ മരിച്ച ഇന്ത്യക്കാർ തെലങ്കാന സ്വദേശികൾ ആണെന്ന് വ്യക്തമായിട്ടുണ്ട്.
ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് 24×7 ഹെൽപ്പ് ലൈൻ തുറന്നിട്ടുണ്ട്. സർക്കാർ പൂർണ്ണ പിന്തുണ നൽകുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പറഞ്ഞു.
മദീനയിൽ ഇന്ത്യക്കാർ ഉൾപ്പെട്ട അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തുകയും പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുകയും ചെയ്തു. റിയാദിലെ ഇന്ത്യൻ എംബസിയും ജിദ്ദയിലെ കോൺസുലേറ്റും പൂർണ്ണ സഹായം നൽകുന്നുണ്ടെന്നും ഉദ്യോഗസ്ഥർ സൗദി അധികൃതരുമായി അടുത്ത ബന്ധം പുലർത്തുന്നുണ്ടെന്നും പ്രധാനമന്ത്രി അറിയിച്ചു.









Discussion about this post