ധാക്ക : മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ വിധിച്ച് ധാക്ക കോടതി. ധാക്കയിലെ അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണലാണ് വിധി പുറപ്പെടുവിച്ചത്. കഴിഞ്ഞ വർഷം നടന്ന സർക്കാർ വിരുദ്ധ പ്രതിഷേധത്തിനിടെ മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾ ചെയ്തെന്നാണ് ഷെയ്ഖ് ഹസീനയ്‌ക്കെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്.
2024 ജൂലൈ – ഓഗസ്റ്റ് മാസങ്ങളിൽ നടന്ന പ്രതിഷേധത്തിനിടെയുണ്ടായ അക്രമങ്ങൾക്കും കൊലപാതകങ്ങൾക്കും പ്രധാനമന്ത്രി ആയിരുന്ന ഷെയ്ഖ് ഹസീന ഉത്തരവാദിയാണെന്നാണ് കോടതി വിധിച്ചിരിക്കുന്നത്. ബംഗ്ലാദേശിൽ ഉണ്ടായ കലാപത്തിൽ 1,400 പേർ കൊല്ലപ്പെടുകയും 24,000 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി കോടതി സൂചിപ്പിച്ചു.
പ്രതിഷേധക്കാരെ അടിച്ചമർത്താൻ ഷെയ്ഖ് ഹസീനയുടെ സർക്കാർ തോക്കുകളും ഹെലികോപ്റ്ററുകളും ഉൾപ്പെടെയുള്ള മാരകായുധങ്ങൾ ഉപയോഗിച്ചതായും ഇത് വ്യാപകമായ അക്രമത്തിനും നാശത്തിനും കാരണമായെന്നും ജഡ്ജി പറഞ്ഞു. മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളിൽ ഷെയ്ഖ് ഹസീന കുറ്റക്കാരി ആയതിനാൽ പരമാവധി ശിക്ഷ അർഹിക്കുന്നുവെന്ന് പറഞ്ഞുകൊണ്ടാണ് കോടതി വധശിക്ഷയ്ക്ക് വിധിച്ചത്.









Discussion about this post