ന്യൂഡൽഹി : ഫരീദാബാദിൽ നിന്നും 2900 കിലോഗ്രാം സ്ഫോടക വസ്തുക്കൾ കണ്ടെത്തിയ സംഭവത്തിൽ അറസ്റ്റിലായ വനിതാ തീവ്രവാദി ഡോക്ടർ ഷഹീൻ സയീദിനെതിരെ കൂടുതൽ തെളിവുകൾ. ഭീകര സംഘടനയായ ജെയ്‌ഷെ-ഇ-മുഹമ്മദിന്റെ ഫരീദാബാദ് മൊഡ്യൂളിലെ പ്രധാന അംഗമായിരുന്നു ഡോ. ഷഹീൻ ഇന്ന് ദേശീയ അന്വേഷണ ഏജൻസി കണ്ടെത്തിയിട്ടുണ്ട്. ഷഹീനുമായി ബന്ധപ്പെട്ട വിവിധ സ്ഥലങ്ങളിലായി നടത്തിയ പരിശോധനകളിൽ ഇവരുടെ പേരിൽ മൂന്ന് പാസ്പോർട്ട് ഉണ്ടായിരുന്നതായും കണ്ടെത്തി.
മൂന്ന് വ്യത്യസ്ത വിലാസങ്ങൾ ഉള്ള പാസ്പോർട്ടുകൾ ആയിരുന്നു ഡോ. ഷഹീന്റെ കൈവശം ഉണ്ടായിരുന്നത്. മൂന്ന് പാസ്പോർട്ടുകളിലും രക്ഷാധികാരികളുടെ പേരും വ്യത്യസ്തമായിരുന്നു. ഒന്നിൽ കാൺപൂരിലെ ജിഎസ്‌വിഎം മെഡിക്കൽ കോളേജിന്റെ വിലാസവും, രണ്ടാമത്തേതിൽ ലഖ്‌നൗവിലെയും മൂന്നാമത്തേതിൽ ഫരീദാബാദിലെയും വിലാസവുമാണ് ഉണ്ടായിരുന്നത്. പിതാവിനെയും, ഭർത്താവിനെയും, സഹോദരനെയും രക്ഷാകർത്താക്കൾ ആക്കിയായിരുന്നു വ്യത്യസ്തമായ മൂന്ന് പാസ്പോർട്ടുകൾ ഇവർ എടുത്തിരുന്നത്.
ഷഹീൻ സയീദ് 3 തവണ പാകിസ്താൻ സന്ദർശിച്ചിരുന്നതായും ദേശീയ അന്വേഷണ ഏജൻസി കണ്ടെത്തിയിട്ടുണ്ട്. 2013-ൽ കാൺപൂരിലെ ജോലി ഉപേക്ഷിച്ച ശേഷം ഡോ. ഷഹീൻ തായ്‌ലൻഡിലേക്ക് പോയതായും, സഹോദരൻ ഡോ. പർവേസ് 2021-ന് മുമ്പ് മൂന്ന് വർഷം മാലിദ്വീപിൽ താമസിച്ചിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.









Discussion about this post