ന്യൂഡൽഹി : എസ്ഐആറിനെതിരെ സുപ്രീംകോടതിയിൽ ഹർജിയുമായി മുസ്ലിം ലീഗ്. കേരളത്തിൽ നടത്തിവരുന്ന എസ്ഐആർ നടപടികൾ അടിയന്തരമായി നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിംലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി ആണ് ഹർജി നൽകിയിരിക്കുന്നത്. എത്രയായി എതിരായ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും വ്യക്തമാക്കി.
എസ്‌ഐആറുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഏര്‍പ്പെട്ടിരിക്കുന്ന ജീവനക്കാര്‍ക്ക് സമ്മര്‍ദ്ദം താങ്ങാനാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി.
കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികളും, സര്‍ക്കാര്‍ ഉദ്യോഗസ്ഥരും തദ്ദേശ തെരഞ്ഞെടുപ്പിന്റെ തിരക്കിലാണെന്നും ഇതിനിടയില്‍ എസ്‌ഐആര്‍ നടപ്പാക്കുന്നത് അപ്രായോഗികമാണെന്നും മുസ്ലിംലീഗ് സമർപ്പിച്ച ഹർജിയിൽ പറയുന്നു.
ബിഎൽഒ അനീഷ് ജോർജിന്റെ മരണം കൂടി ഉൾപ്പെടുത്തിയാണ് പി കെ കുഞ്ഞാലിക്കുട്ടി സുപ്രീം കോടതിയിൽ ഹർജി നൽകിയിട്ടുള്ളത്. ഒരു മാസത്തിനുള്ളില്‍ എസ്‌ഐആര്‍ നടപ്പാക്കാനുള്ള തിരഞ്ഞെടുപ്പ് കമ്മിഷന്റെ നീക്കം അപ്രായോഗികമാണെന്നും മുസ്ലിം ലീഗ് ആരോപിച്ചു.









Discussion about this post