ലഖ്‌നൗ : ബറേലി കലാപത്തിലെ കുറ്റവാളികൾക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് വ്യക്തമാക്കി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഒരു കുറ്റവാളി പോലും രക്ഷപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ബറേലി ജില്ലാ മജിസ്ട്രേറ്റ് അവിനാശ് സിങ്ങും എസ്എസ്പി അനുരാഗ് ആര്യയും ലഖ്‌നൗവിലെ മുഖ്യമന്ത്രിയുടെ വസതിയിൽ യോഗി ആദിത്യനാഥിനെ സന്ദർശിച്ചപ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
സംസ്ഥാനത്തെ സമാധാനത്തിന്റെ അന്തരീക്ഷം നശിപ്പിക്കുന്നതിന് ഭാവിയിൽ ആർക്കും ഒരു തോന്നൽ പോലും വരാത്ത രീതിയിലുള്ള ശക്തമായ നടപടി ഉണ്ടാകണമെന്ന് യോഗി ആവശ്യപ്പെട്ടു. ബറേലി കലാപത്തിൽ ഇതുവരെ സ്വീകരിച്ച പോലീസ് നടപടികളെക്കുറിച്ച് മുഖ്യമന്ത്രി എസ്‌എസ്‌പിയോട് വിശദമായി അന്വേഷിച്ചു. സെപ്റ്റംബർ അവസാന ആഴ്ചയിലാണ് ബറേലിയിൽ വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കുശേഷം മുസ്ലിം മത വിഭാഗത്തിന്റെ നേതൃത്വത്തിൽ കലാപം നടന്നിരുന്നത്. സംഭവത്തിൽ മുസ്ലിം പുരോഹിതനും ഇത്തിഹാദ്-ഇ-മില്ലത്ത് കൗൺസിൽ മേധാവിയുമായ മൗലാന തൗഖീർ റാസ ഖാൻ ഉൾപ്പെടെ നിരവധി പേർക്കെതിരെ പോലീസ് കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു.
ബറേലി ജില്ലയിലെ വികസന പദ്ധതികളുടെ പുരോഗതിയെക്കുറിച്ച് മുഖ്യമന്ത്രി ജില്ലാ മജിസ്ട്രേറ്റുമായി ചർച്ചകൾ നടത്തി. മികച്ച നിലവാരത്തിൽ പ്രവൃത്തികൾ നടത്തണമെന്നും പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.









Discussion about this post