പ്രശസ്ത തമിഴ് നടൻ വിജയിന്റെ വീട്ടിലും സ്ഥാപനങ്ങളിലുമായി ആദായ നികുതി വകുപ്പ് ഇന്നലെ മുതൽ ആരംഭിച്ച റെയ്ഡ് 24 മണിക്കൂർ പിന്നിട്ടു. ഉദ്യോഗസ്ഥർ ഇപ്പോൾ വിജയ്‌യുടെ ഭാര്യ സംഗീതയെ ചോദ്യം ചെയ്യുകയാണ്. രണ്ടുപേരുടെയും പേരിലുള്ള സ്ഥലം ഇടപാടുകളും സ്വത്തുക്കൾ സംബന്ധിച്ച രേഖകളുമാണ് ഉദ്യോഗസ്ഥർ പരിശോധിക്കുന്നത്. വിജയ്ക്കു നൽകിയ പ്രതിഫലത്തെ പറ്റിയുള്ള നിർമ്മാതാവ് അൻപ് ചെഴിയന്റെ മൊഴികളും, താരത്തിന്റെ നികുതിയടച്ച രേഖകളും തമ്മിലുള്ള പൊരുത്തക്കേടുകളെ തുടർന്ന് ചെഴിയന്റെ സ്ഥാപനങ്ങളിൽ ഉദ്യോഗസ്ഥർ നടത്തിയ റെയ്ഡിൽ 65 കോടി പിടിച്ചെടുത്തു.
8 ഉദ്യോഗസ്ഥർ ചേർന്നാണ് ഈസ്റ്റ്കോസ്റ്റ് റോഡിലെ വിജയുടെ വസതിയിൽ പരിശോധന നടത്തുന്നത്. ചെന്നൈയിൽ നീലാങ്കരയിലെ ഭൂമി ഇടപാടും പൂനമല്ലിയിലെ കല്യാണ മണ്ഡപത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട കണക്കുകളാണ് ഇപ്പോൾ പരിശോധിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ.
Discussion about this post