ആലപ്പുഴയിലെ ബിസ്മി സൂപ്പർ മാർക്കറ്റിൽ വൻ അഗ്നിബാധ.ഇന്ന് പുലർച്ചയോടെയാണ് സംഭവം നടന്നത്. സൂപ്പർമാർക്കറ്റ് ഗോഡൗൺ ഭാഗത്താണ് തീ പടർന്നു പിടിച്ചത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ 3 അഗ്നിശമന സേനാ യൂണിറ്റുകൾ അര മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
സംഭവത്തിൽ ആർക്കും പരിക്കില്ല എന്ന് അഗ്നിശമന സേനാംഗങ്ങൾ അറിയിച്ചു. ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് ട്രാൻസ്ഫോർമർ പൊട്ടിത്തെറിക്കുകയും ഗോഡൗണിൽ തീപടർന്നു പിടിക്കുകയുമായിരുന്നു എന്നാണ് സെക്യൂരിറ്റി ജീവനക്കാരൻ പോലീസിന് നൽകിയ വിവരം. ഗോഡൗണിലെ എണ്ണ പാത്രങ്ങൾ അടി എന്നിവ സൂക്ഷിച്ചിരുന്ന ഭാഗത്താണ് അഗ്നിബാധയുണ്ടായത്.
Discussion about this post