ഡല്‍ഹി: ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹീന്ദ രാജപക്സെ ഇന്ന് ഇന്ത്യയിലെത്തും. നാലു ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ന് വൈകീട്ട് 5.35 നാണ് ശ്രീലങ്കന്‍ പ്രധാനമന്ത്രി ഡല്‍ഹിയിലെത്തുക. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്രമോദി, വിദേശകാര്യമന്ത്രി എസ് ജയങ്കര്‍ എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.
വിദേശകാര്യമന്ത്രി ജയശങ്കറുമായി അദ്ദേഹം രാത്രി 8 ന് കൂടിക്കാഴ്ച നടത്തും. അതിനുശേഷം രാഷ്ട്രപതി രാജപക്സെക്ക് രാഷ്ട്രപതി ഭവനില്‍ ഔദ്യോഗിക സ്വീകരണം നല്‍കും. തുടര്‍ന്ന് ഹൈദരാബാദിലെത്തി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. ഞായറാഴ്ച അദ്ദേഹം കാശിവിശ്വനാഥക്ഷേത്രത്തിലും സാരനാഥ് ബുദ്ധക്ഷേത്രത്തിലും ദര്‍ശനം നടത്തും. ശേഷം തിങ്കളാഴ്ച തിരുപ്പതിയില്‍ എത്തി ദര്‍ശനം നടത്തിയ ശേഷം ശ്രീലങ്കയിലേക്ക് മടങ്ങും.
Discussion about this post