പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഷഹീന്‍ ബാഗില്‍ പ്രതിഷേധിക്കുന്ന സ്ത്രീകളോട് സംവദിക്കാനെത്തിയ ഗുഞ്ജ കപൂറിന് പ്രക്ഷോഭകരായ സ്ത്രീകളില്‍ നിന്ന് നേരിടേണ്ടിവന്നത് ക്രൂരമര്‍ദ്ദനം. ബുര്‍ഖ ധരിച്ചു കൊണ്ട് ഷൈന്‍ ബാഗ് പ്രേക്ഷകരായ സ്ത്രീകളുടെ യഥാര്‍ത്ഥ പ്രശ്‌നമെന്താണ് എന്നു ചോദിച്ചറിയാനെത്തിയ സാമൂഹ്യപ്രവര്‍ത്തക ഗുഞ്ജ കപൂറിനെ ഷഹീന്‍ ബാഗിലെ സ്ത്രീകള്‍ മര്‍ദ്ദിച്ചവശയാക്കുകയും, ശരീര പരിശോധനയുടെ പേരില്‍ കൈയിലുണ്ടായിരുന്ന പേഴ്‌സില്‍നിന്ന് പണം ആധാര്‍ കാര്‍ഡ്, ഫോണ്‍ എന്നിവ പിടിച്ചു പഠിക്കുകയും ചെയ്തു.
ഉപാസന ശര്‍മ എന്ന ഷഹീന്‍ ബാഗ് പ്രക്ഷോഭങ്ങളുടെ പ്രധാന ആസൂത്രകരിലൊരാളായ സ്ത്രീയാണ് ഗുഞ്ജ കപൂറിനെ ആക്രമിച്ചത്. ഉപാസന പ്രതിഷേധിക്കുന്ന മറ്റുള്ള സ്ത്രീകളോട് സംസാരിക്കാന്‍ ഗുഞ്ജയെ അനുവദിക്കാതെ. ‘ആരാണ് നീ..? എന്താണ് നിനക്ക് ഇവിടെ കാര്യം? ‘ എന്ന് ചോദിക്കുകയും, പിറകെ ഗുഞ്ജ കപൂറിനെ മര്‍ദ്ദിക്കുകയും, മുടിക്കുത്തില്‍ പിടിച്ചു വലിച്ചിഴയ്ക്കുകയും ചെയ്തു. ഇതേ സമയം മറ്റൊരു സ്ത്രീ ഇവരെ അധിക്ഷേപിക്കുകയും ഉപദ്രവിക്കാന്‍ ആരംഭിക്കുകയും തുടങ്ങി.തുടര്‍ന്ന് ആ സ്ത്രീ, ‘ബുര്‍ഖ ധരിച്ചതിനാല്‍ നീ ഞങ്ങളില്‍ ഒരാളാവണം’ എന്ന് ആവശ്യപ്പെടുകയും ചെയ്തു.
മതം മാറാന്‍ ആവശ്യപ്പെട്ട് നിര്‍ബന്ധമായി അവര്‍ ഗുഞ്ജയെ കൊണ്ട് ‘കലിമ’ ചൊല്ലിക്കുകയും ചെയ്തുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
പ്രതിരോധ നിരീക്ഷകനായ അഭിജിത് അയ്യര്‍ മിത്ര ഗുഞ്ജ കപൂറുമായി സംസാരിക്കവേയാണ് ഗുഞ്ജ കപൂര്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.










Discussion about this post