Sunday, July 5, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

ഹമാസ് സൈനിക മേധാവി ഇസ്സ അൽ ദിൻ അൽ ഹദ്ദാദിനെ വധിച്ചെന്ന് ഇസ്രയേൽ

by Brave India Desk
May 17, 2026, 07:22 am IST
in International
Share on FacebookTweetWhatsAppTelegram

ഒക്ടോബർ 7ലെ ഇസ്രയേൽ ആക്രമണത്തിന്റെ മുഖ്യസൂത്രധാരന്മാരിൽ അവശേഷിച്ചഅവസാനത്തെ മുതിർന്ന കമാൻഡറും ഹമാസിന്റെ സൈനികവിഭാഗം മേധാവിയുമായ ഇസ്സ അൽദിൻ അൽ ഹദ്ദാദിനെ വധിച്ചതായി ഇസ്രയേൽ പ്രതിരോധ സേന (ഐഡിഎഫ്). ഗാസ സിറ്റിയിലെറിമാലിൽ വെള്ളിയാഴ്ച നടത്തിയ അതിശക്തമായ വ്യോമാക്രമണത്തിലാണ് ഹദ്ദാദ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ ഹദ്ദാദിന്റെ ഭാര്യയും മകളും അടക്കം ആറ് പേർ കൊല്ലപ്പെട്ടതായാണ് വിവരം.

Stories you may like

ഖമേനിയുടെ വിലാപയാത്ര വൻ കൂട്ടദുരന്തത്തിലേക്ക്? ടെഹ്‌റാനിൽ മുൻകൂട്ടി ഒരുങ്ങുന്നത് അയ്യായിരത്തിലധികം കല്ലറകൾ; റിപ്പോർട്ട്

ഒരൊറ്റ നീക്കത്തിൽ ഇറാന്റെ ബാക്കി നേതൃത്വത്തെയും ഞാൻ തീർക്കുമായിരുന്നു; വിലാപയാത്രയ്ക്കിടെയുണ്ടായ കൂട്ടക്കൊല പ്ലാൻ വെളിപ്പെടുത്തി ട്രംപ്

ഹമാസ് വൃത്തങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്ര വാർത്താ ഏജൻസികളും ഹദ്ദാദിന്റെ മരണംസ്ഥിരീകരിച്ചിട്ടുണ്ട്. ഹമാസിന്റെ ഗാസയിലെ തലവനായിരുന്ന മുഹമ്മദ് സിൻവാർ കഴിഞ്ഞ വർഷംമേയിൽ കൊല്ലപ്പെട്ടതിനെ തുടർന്നാണ് ഇസ്സ അൽ ദിൻ അൽ ഹദ്ദാദ് ഹമാസിന്റെ സൈനികഘടകമായ അൽ-ഖസ്സാം ബ്രിഗേഡിന്റെ അമരത്തെത്തുന്നത്.

നിരവധി തവണ ഇസ്രയേലിന്റെ വധശ്രമങ്ങളിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടിട്ടുള്ളതിനാൽഹമാസ് അണികൾക്കിടയിൽ ‘ദി ഗോസ്റ്റ്’ (പ്രേതം) എന്ന വിളിപ്പേരിലാണ് ഇസ്സ അൽ ദിൻ അൽ ഹദ്ദാദ്അറിയപ്പെട്ടിരുന്നത്. ഒക്ടോബർ ഏഴിലെ ഇസ്രയേൽ വിരുദ്ധ ആക്രമണത്തിന്റെ ആസൂത്രണത്തിലുംഗാസയിൽ ഇസ്രയേലി തടവുകാരെ പാർപ്പിച്ച ശൃംഖല നിയന്ത്രിച്ചതിലും ഹദ്ദാദിന് നിർണായകപങ്കുണ്ടായിരുന്നുവെന്ന് ഐഡിഎഫ് ചീഫ് ഓഫ് സ്റ്റാഫ് ലഫ്റ്റനന്റ് ജനറൽ ഇയാൽ സമീർവ്യക്തമാക്കി.

ഇസ്രയേൽ വ്യോമാക്രമണങ്ങളിൽ നിന്ന് രക്ഷപ്പെടാൻ തടവുകാരെ ഇയാൾമനുഷ്യകവചമാക്കിയതായും ഇസ്രയേൽ ആരോപിക്കുന്നു. ഗാസ സിറ്റിയിൽ ഹദ്ദാദിന്റെ സാന്നിധ്യംഉറപ്പാക്കാൻ ദിവസങ്ങളോളം ഇന്റലിജൻസ് വിഭാഗം നിരീക്ഷണം നടത്തിയിരുന്നു. തുടര്‍ന്ന് മൂന്ന്യുദ്ധവിമാനങ്ങൾ ഉപയോഗിച്ച് നടത്തിയ കൃത്യമായ ആക്രമണത്തിലാണ് ഇയാളെ വധിച്ചത്.

കഴിഞ്ഞ വർഷം ഒക്ടോബറിൽ യുഎസ് മധ്യസ്ഥതയിൽ നിലവിൽ വന്ന താൽക്കാലികവെടിനിർത്തൽ കരാറിനിടയിലും ഹമാസിന്റെ സൈനിക ശേഷി പുനരുജ്ജീവിപ്പിക്കാനും ഇസ്രയേൽസൈന്യത്തിന് നേരെ പുതിയ ആക്രമണങ്ങൾ ആസൂത്രണം ചെയ്യാനും ഹദ്ദാദ് സജീവമായിരംഗത്തുണ്ടായിരുന്നു. 1980-കളിൽ ഹമാസ് രൂപീകരണ ഘട്ടത്തിൽ തന്നെ സംഘടനയിൽ ചേർന്നഹദ്ദാദ്, ഹമാസിന്റെ ആഭ്യന്തര സുരക്ഷാ വിഭാഗമായ ‘അൽ-മജ്ദ്’ ലും നിർണായക പദവികൾവഹിച്ചിട്ടുണ്ട്. ഹദ്ദാദിനൊപ്പം ഒക്ടോബർ 7 ആക്രമണത്തിൽ പങ്കാളികളായ ഹമീർ ഇയാദ് മുഹമ്മദ്അൽമതൂക്ക്, ഖാലിദ് മുഹമ്മദ് സലേം ജൗദേ എന്നീ രണ്ട് ഹമാസ് കമാൻഡർമാരെയും വധിച്ചതായിഇസ്രയേൽ അറിയിച്ചു. ഹമാസ് പതാകയിൽ പൊതിഞ്ഞ ഹദ്ദാദിന്റെ മൃതദേഹം വഹിച്ചുകൊണ്ട് ഗാസസിറ്റിയിൽ കഴിഞ്ഞദിവസം വൻ വിലാപയാത്ര നടന്നിരുന്നു. ഹദ്ദാദിന്റെ മരണം ഹമാസിന് കനത്തതിരിച്ചടിയാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

Tags: israel
ShareTweetSendShare

Latest stories from this section

റഷ്യൻ എണ്ണ സംഭരണ കേന്ദ്രത്തിന് നേരെ യുക്രെയ്ൻ ഡ്രോൺ ആക്രമണം; ടെർമിനൽ തകർന്നു; ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് റഷ്യ

റഷ്യൻ എണ്ണ സംഭരണ കേന്ദ്രത്തിന് നേരെ യുക്രെയ്ൻ ഡ്രോൺ ആക്രമണം; ടെർമിനൽ തകർന്നു; ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് റഷ്യ

ഹോർമുസ് കടലിടുക്കിൽ പുതിയ ‘സർവീസ് ഫീസ്’ പ്രഖ്യാപിച്ച് ഇറാൻ; ആഗോള ഇന്ധന വിപണിയിൽ വീണ്ടും ആശങ്ക

ഹോർമുസ് കടലിടുക്കിൽ പുതിയ ‘സർവീസ് ഫീസ്’ പ്രഖ്യാപിച്ച് ഇറാൻ; ആഗോള ഇന്ധന വിപണിയിൽ വീണ്ടും ആശങ്ക

കനാഫ പിസ്തയും ഒട്ടകപ്പാലും ചേർന്ന അത്ഭുത രുചികൾ; ചോക്ലേറ്റ് പ്രേമികൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട യു.എ.ഇ ബ്രാൻഡുകൾ

കനാഫ പിസ്തയും ഒട്ടകപ്പാലും ചേർന്ന അത്ഭുത രുചികൾ; ചോക്ലേറ്റ് പ്രേമികൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട യു.എ.ഇ ബ്രാൻഡുകൾ

ഇന്ത്യ-ഇസ്രായേൽ സാമ്പത്തിക-സാങ്കേതിക സഹകരണകരാർ ഇന്നുമുതൽ പ്രാബല്യത്തിൽ ; വഴിതുറക്കുന്നത് വമ്പൻ നിക്ഷേപ സാധ്യതകൾക്ക്

ഇന്ത്യ-ഇസ്രായേൽ സാമ്പത്തിക-സാങ്കേതിക സഹകരണകരാർ ഇന്നുമുതൽ പ്രാബല്യത്തിൽ ; വഴിതുറക്കുന്നത് വമ്പൻ നിക്ഷേപ സാധ്യതകൾക്ക്

Latest News

വൈഭവ് വന്നതുകൊണ്ട് മാത്രം സഞ്ജു പുറത്ത്, അല്ലാത്തപക്ഷം ഇത് ചിന്തിക്കാൻ പോലും കഴിയില്ല; മലയാളി താരത്തിന് പൂർണ്ണ പിന്തുണയുമായി വസീം ജാഫർ

വൈഭവ് വന്നതുകൊണ്ട് മാത്രം സഞ്ജു പുറത്ത്, അല്ലാത്തപക്ഷം ഇത് ചിന്തിക്കാൻ പോലും കഴിയില്ല; മലയാളി താരത്തിന് പൂർണ്ണ പിന്തുണയുമായി വസീം ജാഫർ

അന്ന് ‘പക്ഷേ’ എന്ന് പറയരുതെന്ന് ധോണി ഓർമ്മിപ്പിച്ചു!; ചെന്നൈ ക്യാമ്പിലെ വൈകാരിക നിമിഷങ്ങൾ പങ്കുവെച്ച് സഞ്ജു സാംസൺ

അന്ന് ‘പക്ഷേ’ എന്ന് പറയരുതെന്ന് ധോണി ഓർമ്മിപ്പിച്ചു!; ചെന്നൈ ക്യാമ്പിലെ വൈകാരിക നിമിഷങ്ങൾ പങ്കുവെച്ച് സഞ്ജു സാംസൺ

താഴേത്തട്ടിലുള്ള പ്രവർത്തനങ്ങൾ ഇപ്പോൾ മുതൽ തന്നെ ശക്തമാക്കണം ; 2027 നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള നിർണായകയോഗങ്ങളുമായി നിതിൻ നബിൻ ഉത്തർപ്രദേശിൽ

താഴേത്തട്ടിലുള്ള പ്രവർത്തനങ്ങൾ ഇപ്പോൾ മുതൽ തന്നെ ശക്തമാക്കണം ; 2027 നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള നിർണായകയോഗങ്ങളുമായി നിതിൻ നബിൻ ഉത്തർപ്രദേശിൽ

സഹപാഠികൾ ചേർന്ന് പീഡിപ്പിച്ചെന്ന പതിമൂന്ന് വയസ്സുകാരിയുടെ പരാതി വ്യാജമെന്ന് പൊലീസ്; വൈദ്യപരിശോധന ഫലം വന്നതോടെ മൊഴി മാറ്റി പെൺകുട്ടി

സഹപാഠികൾ ചേർന്ന് പീഡിപ്പിച്ചെന്ന പതിമൂന്ന് വയസ്സുകാരിയുടെ പരാതി വ്യാജമെന്ന് പൊലീസ്; വൈദ്യപരിശോധന ഫലം വന്നതോടെ മൊഴി മാറ്റി പെൺകുട്ടി

അന്ന് സിപിഐ പറഞ്ഞത് കേട്ടിരുന്നെങ്കിൽ ഈ ഗതി വരുമായിരുന്നില്ല; സിപിഎമ്മിനെതിരെ അസിസ്റ്റന്റ് സെക്രട്ടറി പി.പി. സുനീർ; പോര് നടുറോഡിലേക്ക്

അന്ന് സിപിഐ പറഞ്ഞത് കേട്ടിരുന്നെങ്കിൽ ഈ ഗതി വരുമായിരുന്നില്ല; സിപിഎമ്മിനെതിരെ അസിസ്റ്റന്റ് സെക്രട്ടറി പി.പി. സുനീർ; പോര് നടുറോഡിലേക്ക്

കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന ഇൻസ്റ്റഗ്രാം പരസ്യങ്ങൾ ; മെറ്റയ്ക്ക് നോട്ടീസ് അയച്ച് കേന്ദ്രസർക്കാർ ; ഏഴ് ദിവസത്തിനുള്ളിൽ വിശദീകരണം നൽകണം

കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന ഇൻസ്റ്റഗ്രാം പരസ്യങ്ങൾ ; മെറ്റയ്ക്ക് നോട്ടീസ് അയച്ച് കേന്ദ്രസർക്കാർ ; ഏഴ് ദിവസത്തിനുള്ളിൽ വിശദീകരണം നൽകണം

ഇന്ത്യൻ ജേഴ്സിയിൽ കളിക്കുന്ന വിവരം ആദ്യം അറിയിച്ചത് അദ്ദേഹത്തെ, മത്സരശേഷം വെളിപ്പെടുത്തലുമായി വൈഭവ് സൂര്യവംശി

ഇന്ത്യൻ ജേഴ്സിയിൽ കളിക്കുന്ന വിവരം ആദ്യം അറിയിച്ചത് അദ്ദേഹത്തെ, മത്സരശേഷം വെളിപ്പെടുത്തലുമായി വൈഭവ് സൂര്യവംശി

ഹരിയാനയിൽ എസ്ടിഎഫ് എൻകൗണ്ടർ ; ലോറൻസ് ബിഷ്ണോയിയുടെ കൂട്ടാളികളായ രണ്ട് ഷൂട്ടർമാർ കൊല്ലപ്പെട്ടു

ഹരിയാനയിൽ എസ്ടിഎഫ് എൻകൗണ്ടർ ; ലോറൻസ് ബിഷ്ണോയിയുടെ കൂട്ടാളികളായ രണ്ട് ഷൂട്ടർമാർ കൊല്ലപ്പെട്ടു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies