കേരള ബജറ്റിൽ, പ്രളയബാധിത പ്രദേശങ്ങളായ കുട്ടനാട്, ഇടുക്കി, വയനാട് എന്നിവയ്ക്ക് പ്രത്യേക പാക്കേജുകൾ. 380 കോടി രൂപ തീരദേശ പാക്കേജിനും, കൂടാതെ കിഫ്ബി വഴി 750 കോടി രൂപയും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്.
വെള്ളപ്പൊക്ക നിയന്ത്രണം, കായലിലെ ചെളി നീക്കം ചെയ്യൽ എന്നിവയ്ക്ക് 750 കോടിയും, തോട്ടപ്പള്ളി സ്പിൽവേയ്ക്ക് 250 കോടിയും, ചങ്ങനാശ്ശേരി ആലപ്പുഴ എലവേറ്റഡ് റോഡിന് 450 കോടിയും എന്നിങ്ങനെ പല വിധത്തിലായി 2,400 കോടി രൂപയുടെ പാക്കേജ് ആണ് കുട്ടനാടിനു വേണ്ടി ബജറ്റിൽ നീക്കിവച്ചിരിക്കുന്നത്. വയനാടിന് 500 കോടി രൂപയും ഇടുക്കി 1000 കോടി രൂപയുമാണ് പാക്കേജിൽ നീക്കിവെച്ചിരിക്കുന്നത്.











