സുരേഷ് ഗോപിയുടെ മലയാള സിനിമയിലേക്കുള്ള രണ്ടാംവരവ് ആഘോഷമാക്കുകയാണ് ആരാധകര്‍. ഇതിനിടയില്‍ സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷ് ഗോപി ഫേസ്ബുക്കിലിട്ട കുറിപ്പും ആരാധകര്‍ക്ക് ആവേശമായി. ‘വെല്‍കം ബാക്ക് എസ്.ജി’ എന്നാണ് സുരേഷ് ഗോപിയുടെ ചിത്രം പങ്കുവച്ച് ഗോകുല്‍ കുറിച്ചത്.
സത്യന്‍ അന്തിക്കാട് വേണ്ടവിധം ഉപയോഗപ്പെടുത്താതെ പോയ സുരേഷ്‌ഗോപിയെ, മകന്‍ അനൂപ് സത്യന്‍ ശരിക്കും ഉപയോഗിച്ചുവെന്നാണ് സിനിമ കണ്ടവര്‍ പറയുന്നത്. സുരേഷ് ഗോപിയുടെ തന്നെ മുന്‍കാല സിനിമകളിലെ മാനറിസങ്ങളെ അതിഗംഭീരമായി സിനിമയില്‍ അനൂപ് സത്യന്‍ ഉപയോഗിച്ചുവെന്നാണ് വിലയിരുത്തല്‍.
ദുല്‍ഖര്‍ സല്‍മാന്റെ പ്രൊഡക്ഷന്‍ കമ്പനിയായ വേഫെയറര്‍ ഫിലിംസാണ് വരനെ ആവശ്യമുണ്ട് എന്ന ചിത്രം നിര്‍മിച്ചത്. ലാലു അലക്‌സ്, കെപിഎസി ലളിത, ഉര്‍വ്വശി, എന്നിവരാണ് അഭിനേതാക്കള്‍.












