സ്ത്രീകൾ പുരുഷന്മാരോട് ആലോചിച്ചു വോട്ട് ചെയ്യണമെന്ന കെജ്രിവാളിന്റെ പരാമർശത്തെ പരിഹസിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, തന്റെ ട്വിറ്റർ അക്കൗണ്ടിൽ ” സ്ത്രീകൾ എല്ലാവരും വോട്ട് ചെയ്യാൻ പോകണം. വോട്ട് ചെയ്യുന്നതിന് മുൻപ്, ആർക്ക് വോട്ട് ചെയ്യണമെന്ന് പുരുഷന്മാരോട് ആലോചിക്കണം” എന്ന് ട്വിറ്ററിൽ കുറിച്ചിരുന്നു. ഇതേ തുടർന്നാണ് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി “ആർക്ക് വോട്ട് ചെയ്യണമെന്ന് സ്വയം തീരുമാനിക്കാനുള്ള കഴിവ് സ്ത്രീകൾക്കില്ലെന്ന് താങ്കൾ വിചാരിക്കുന്നുണ്ടോ?” എന്ന് കെജ്രിവാളിനെ രൂക്ഷമായി പരിഹസിച്ചത്.
സ്മൃതി ഇറാനി, തന്റെ പരാമർശത്തിൽ സ്ത്രീവിരുദ്ധൻ കെജ്രിവാൾ എന്ന ഹാഷ് ടാഗ് ഉപയോഗിക്കുകയും ചെയ്തു.ഇന്ന് ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനിടയിലാണ് ഈ സംഭവങ്ങൾ.










Discussion about this post