ആസ്സാമിലും മേഘാലയയിലും മറ്റ് വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും നേരിയ ഭൂചലനം. ശനിയാഴ്ച വൈകുന്നേരം 6.17ഓടെ ഉണ്ടായ ഭൂചലനം റിക്ടർ സ്കെയിലിൽ 5.0 തീവ്രത രേഖപ്പെടുത്തിയതായി കേന്ദ്ര കാലാവസ്ഥാ പഠന വകുപ്പ് അറിയിച്ചു. ഷില്ലോംഗിലും തുരയിലും ഗുവാഹത്തിയിലും മറ്റ് പ്രമുഖ വടക്ക് കിഴക്കൻ നഗരങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു.
മേഘാലയയിൽ നിന്നും 100 കിലോമീറ്റർ അകലെയായിരുന്നു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് കാലാവസ്ഥാ പഠന കേന്ദ്രം വ്യക്തമാക്കി. ആൾനാശമോ നാശനഷ്ടങ്ങളേ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.







