മുംബൈ ഭീകരാക്രമണക്കേസിലെ പ്രതിയും ജമാഅത്ത്-ഉദ്-ദവഹ് തലവനുമായ ഹാഫിസ് സയീദിനെതിരെ വിധിപറയുന്നത് പാകിസ്ഥാൻ കോടതി നീട്ടിവെച്ചു. ഭീകരവാദത്തിന് പണം സമാഹരിച്ച കേസിൽ, ഹാഫിസ് സയീദിനെതിരെ ശനിയാഴ്ച വിധി പറയാൻ ഇരിക്കെയാണ് ലാഹോറിലെ കോടതി വിധി പ്രസ്താവന മാറ്റിവെച്ചത്.
തന്റെ പേരിലുള്ള എല്ലാ കേസുകളും ഒരുമിച്ച് പരിഗണിക്കണമെന്ന് ഹാഫിസ് സഈദ് അഭ്യർത്ഥിച്ചതിനെത്തുടർന്നാണ് കോടതി വിധി പറയുന്നത് നീട്ടിയത്.മറ്റു കേസുകളിൽ വിചാരണ പൂർത്തിയാകുന്നതു വരെ ഈ കേസിന്റെ വിധിപ്രസ്താവന നീട്ടിവെച്ച കോടതി, ചൊവ്വാഴ്ച വരെ കേസിൽ വാദം കേൾക്കുന്നതും നിർത്തിവെച്ചു.









Discussion about this post