ലോക സിനിമയിലെ പരമോന്നത ബഹുമതിയായ ഓസ്കാർ അവാർഡ് ഫെബ്രുവരി 10 ന് പ്രഖ്യാപിക്കും. ഏറ്റവും ജനപ്രിയമായതെന്ന് കരുതുന്ന ഒൻപത് സിനിമകളാണ് ഇത്തവണ ഓസ്കാർ നാമനിർദേശ പട്ടികയിൽ ഇടം പിടിച്ചിരിക്കുന്നത്.
വൺസ് അപ്പോൺ എ ടൈം ഇൻ ഹോളിവുഡ്,മാര്യേജ് സ്റ്റോറി, ജോക്കർ,ഫോർഡ് വേഴ്സസ് ഫെറാരി, ദ് ഐറിഷ്മാൻ, ജോജോ റാബിറ്റ്, 1917, ദ് പാരസൈറ്റ്,ലിറ്റിൽ വുമൺ എന്നിവയാണ് സിനിമകൾ.
11 നാമനിർദ്ദേശങ്ങൾ ഉള്ള ജോക്കർ ആണ് സാധ്യതയുള്ള ചിത്രങ്ങളിൽ ഒന്നാമത് നിൽക്കുന്നത്. ജോക്കറിലെ അഭിനയത്തിന് ഹ്വാക്കിൻ ഫീനിക്സ് ഗോൾഡൻ ഗ്ലോബ് പുരസ്കാരം ലഭിച്ചിരുന്നു. കെൻട്വിൻ ടാരന്റിനോ സംവിധാനം ചെയ്ത വൺസ് അപ്പോൺ എ ടൈം ഇൻ ഹോളിവുഡ് എന്ന ചിത്രത്തിലൂടെ ലിയനാർഡോ ഡികാപ്രിയോ മികച്ച നടനുള്ള ഓസ്കർ പുരസ്കാരം ലക്ഷ്യമാക്കി മത്സരിക്കുന്നുണ്ട്. പാം ഡി ഓർ പുരസ്കാരം നേടിയ കൊറിയൻ ചിത്രം പാരസൈറ്റും ഇക്കുറി പട്ടികയിലുണ്ട്. പുരസ്കാരം ലഭിച്ചാൽ, ഓസ്കാർ ലഭിക്കുന്ന ആദ്യ വിദേശ ഭാഷാ ചിത്രമാകും പാരസൈറ്റ്.
Discussion about this post