92-മത്തെ ഓസ്കാർ പുരസ്കാര പ്രഖ്യാപനങ്ങൾ ആരംഭിച്ചു. മികച്ച സഹനടനുള്ള പുരസ്കാരം ബ്രാഡ്പിറ്റ് കരസ്ഥമാക്കി,ക്വിൻറ്റൺ ടാരന്റിനോ സംവിധാനം ചെയ്ത വൺസ് അപ്പോൺ എ ടൈം ഇൻ ഹോളിവുഡ് എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് പുരസ്കാരം.
ഹാൻ ജിൻ വോൺ, ബോങ്ജു ഹോ എന്നിവർ സംയുക്തമായി തിരക്കഥ രചിച്ച കൊറിയൻ ചലച്ചിത്രമായ പാരസൈറ്റ് മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം നേടി.ആദ്യമായാണ് ഒരു വിദേശഭാഷാ ചിത്രം മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം നേടുന്നത്. മികച്ച അനിമേറ്റഡ് ചിത്രം ടോയി സ്റ്റോറി-4 നേടിയപ്പോൾ മികച്ച അനിമേറ്റഡ് ഷോർട്ട് ഫിലിം ഹയർ ലൗ കരസ്ഥമാക്കി.
മികച്ച ലൈവ് ആക്ഷൻ ഷോർട്ട് ഫിലിം ദ് നൈബേഴ്‌സ് വിൻഡോസ് സ്വന്തമാക്കിയപ്പോൾ അവലംബിത തിരക്കഥയ്ക്കുള്ള പുരസ്കാരം ജോജോ റാബിറ്റ് നേടി. ലോസാഞ്ചൽസിലെ ഡോൾബി സ്റ്റുഡിയോയിൽ പുരസ്കാര പ്രഖ്യാപനം പുരോഗമിക്കുകയാണ്.
Discussion about this post