ഡല്‍ഹി: ജാര്‍ഖണ്ഡ് വികാസ് മോര്‍ച്ച ബിജെപിയില്‍ ലയിക്കുന്നു. ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ബാബുലാല്‍ മറാണ്ടിയുടെ നേതൃത്വത്തിലുള്ളതാണ് ജാര്‍ഖണ്ഡ് വികാസ് മോര്‍ച്ച. ഫെബ്രുവരി 17 ന് റാഞ്ചിയില്‍ സംഘടിപ്പിക്കുന്ന പരിപാടിയിലാണ് ലയന പ്രഖ്യാപനം നടത്തുന്നത്.
കഴിഞ്ഞ ദിവസം ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെ പി നദ്ദയെ സന്ദര്‍ശിച്ച ശേഷമായിരുന്നു ബാബുലാല്‍ മറാണ്ടി ബിജെപിയില്‍ ലയിക്കുന്നതായി അറിയിച്ചത്.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ബിജെപി അധ്യക്ഷന്‍ നദ്ദയും ലയന പ്രഖ്യാപന ചടങ്ങില്‍ പങ്കെടുക്കും.
Discussion about this post