പൗരത്വ ഭേദഗതി നിയമത്തെ എതിർത്ത് എ.ഐ.എം.ഐ.എം തലവൻ അസദുദ്ദീൻ ഒവൈസി.”പൗരത്വ രേഖകൾ ചോദിച്ചു കഴിഞ്ഞാൽ, വെടിവെച്ചു കൊള്ളാൻ പറഞ്ഞു വിരിമാറു കാണിച്ചു കൊടുക്കും, എങ്കിലും ശരി രേഖകൾ കാണിക്കില്ല” എന്നാണ് പൗരത്വ ഭേദഗതി നിയമം എതിർത്തുകൊണ്ടുള്ള റാലിയിൽ ഒവൈസി പ്രഖ്യാപിച്ചത്. ആന്ധ്രപ്രദേശിലെ കർണ്ണൂലിൽ നടക്കുന്ന റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു ഒവൈസി.
താൻ ഈ രാജ്യത്തുതന്നെ തുടരുമെന്നും, എന്തു തന്നെ നേരിടേണ്ടി വന്നാലും ശരി,പൗരത്വം തെളിയിക്കുന്ന ഒരു രേഖ പോലും കാണിക്കില്ലെന്നും ഒവൈസി കൂട്ടിച്ചേർത്തു.പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ യും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കെതിരെയും ശബ്ദമുയർത്താനും അങ്ങനെ ചെയ്യുന്നവരാണ് യഥാർത്ഥ പോരാളികളെന്നും ഒവൈസി ആഹ്വാനം ചെയ്തു.








