ശ്രീനഗര്‍: ജമ്മു കശ്മീരില്‍ മൂന്ന് പാകിസ്ഥാന് ഭീകരരെ വധിച്ച് ഇന്ത്യൻ സൈന്യം. മെന്താര്‍ സെക്ടറില്‍ ആണ് സംഭവം. ഭീകരര്‍ വെടിവെച്ചതിന് പിന്നാലെ സൈന്യം നടത്തിയ തിരിച്ചടിയിലാണ് ഇവർ കൊല്ലപ്പെട്ടതെന്ന് സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി.
മെന്താര്‍ സെക്ടറിലും മറ്റു മേഖലകളിലും പാകിസ്ഥാന് സൈന്യം കഴിഞ്ഞ ദിവസങ്ങളിൽ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചിരുന്നു. ഇതിനെതിരെ ശക്തമായി തിരിച്ചടി നല്‍കിയതായി സൈന്യം അറിയിച്ചു.
കഴിഞ്ഞ ഞായറാഴ്ച പൂഞ്ച് ജില്ലയിലും ബലാക്കോട്ടും പാകിസ്ഥാന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചിരുന്നു.
Discussion about this post