ഡല്‍ഹി: പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ പിതാവിനെ വെടിവച്ച് കൊന്നു. ഉത്തർപ്രദേശിൽ തിങ്കളാഴ്ച രാത്രിയാണ് സംഭവം. കേസിലെ പ്രതികള്‍ ആണ് വെടിവച്ചതെന്നാണ് പ്രാഥമിക നിഗമനം. കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബത്തിന് മേല്‍ സമ്മര്‍ദ്ദമുണ്ടായിരുന്നു.
സംഭവത്തില്‍ മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു. കുടുംബത്തിന് സംരക്ഷണം നല്കുന്നതില് വീഴ്ച പറ്റിയതിനാണ് ഇവരെ സസ്പെന്ര്ഡ് ചെയ്തത്. ആറു മാസം മുമ്പായിരുന്നു പെണ്‍കുട്ടി പീഡനത്തിന് ഇരയായത്.
Discussion about this post