ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ, ആം ആദ്മി പാർട്ടിയുടെ മിന്നുന്ന പ്രകടനത്തെ അഭിനന്ദിച്ച പി ചിദംബരംത്തെ വിമർശിച്ച് ബംഗാളിലെ കോൺഗ്രസ് നേതാവായ ശർമിഷ്ഠ മുഖർജി. ചൊവ്വാഴ്ച പ്രഖ്യാപിച്ച ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിൽ, മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പി.ചിദംബരം ആം ആദ്മി പാർട്ടിയെയും നേതാവായ അരവിന്ദ് കെജ്‌രിവാളിനെയും അഭിനന്ദനം അറിയിച്ചിരുന്നു. തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലാണ്, ബിജെപിയുടെ ധ്രുവീകരണ രാഷ്ട്രീയത്തെ എതിർത്തു തോൽപ്പിച്ചുവെന്ന പരാമർശത്തോടെ, ആംആദ്മിക്ക് പി ചിദംബരം അഭിനന്ദനങ്ങളറിയിച്ചത്. ഇതിനെതിരെയാണ് ശർമിഷ്ഠ മുഖർജി, പ്രതികരിച്ചത്.
“ബിജെപിയെ തോൽപ്പിക്കുന്ന ജോലിയ്ക്ക് കോൺഗ്രസ് പാർട്ടി പുറത്തുനിന്നുള്ള ആൾക്കാരെ നിയമിച്ചിട്ടുണ്ടോ?, ഇല്ലെങ്കിൽ നമ്മുടെ പരാജയത്തിലുമുപരി, ആം ആദ്മിയുടെ വിജയത്തിന് നമ്മൾ പ്രാധാന്യം കൊടുക്കുന്നതെന്തിനാണ്? ” എന്നാണ് ചിദംബരത്തിന്റെ ട്വീറ്റിന് ശർമിഷ്ഠ മുഖർജി മറുപടി നൽകിയത്. മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ മകളാണ് കഥക് നർത്തകി കൂടിയായ ശർമിഷ്ഠ മുഖർജി.









Discussion about this post