മലപ്പുറം തിരുനാവായയിൽ നടക്കാനിരിക്കുന്ന മഹാകുംഭമേള തടസ്സപ്പെടുത്താൻ ചില ശക്തികൾ കിണഞ്ഞ് പരിശ്രമിച്ചു കൊണ്ടിരിക്കുമ്പോൾ സമൂഹമാധ്യമങ്ങളിൽ വീണ്ടും ശ്രദ്ധ നേടുന്നത് കേരളത്തിലെ സാംസ്കാരിക നായികമാരിൽ ഒരാളായ കലാമണ്ഡലം കല്യാണികുട്ടിയമ്മയുടെ ജീവിതമാണ്. കലാമണ്ഡലം കല്യാണികുട്ടിയമ്മയുടെ ചെറുമകൾ നർത്തകി സ്മിത രാജൻ ഏതാനും വർഷങ്ങൾക്കു മുൻപ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച ഒരു പോസ്റ്റ് ആണ് ഇപ്പോൾ വീണ്ടും വൈറലായിക്കൊണ്ടിരിക്കുന്നത്. 1921ൽ നടന്നത് ഹിന്ദു വംശഹത്യ തന്നെയാണെന്നും അന്ന് മുസ്ലിം കലാപകാരികളിൽ നിന്ന് ജീവനും കൊണ്ട് ഓടിരക്ഷപ്പെട്ട ഒരു ആറുവയസ്സുകാരിയാണ് കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ എന്നും സ്മിത രാജൻ തന്റെ കുറിപ്പിൽ വ്യക്തമാക്കുന്നു.
1921ലെ മാപ്പിള ലഹളയെ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമാക്കാൻ ചില ശക്തികൾ ശ്രമിച്ചിരുന്ന വേളയിലായിരുന്നു, ആ ക്രൂരകൃത്യത്തിന്റെ ഇരയായിരുന്ന മുത്തശ്ശിയെ കുറിച്ച് സ്മിത രാജൻ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നത്. മാപ്പിള ലഹള സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമല്ലെന്നും അത് ഹിന്ദുവംശഹത്യ തന്നെ ആയിരുന്നു എന്നും വ്യക്തമാക്കുന്ന അനുഭവങ്ങളാണ് ഈ കുറിപ്പിൽ ഉണ്ടായിരുന്നത്. ഇപ്പോൾ മലപ്പുറത്ത് ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ ഹൈന്ദവ കൂട്ടായ്മയായി മാറാൻ പോകുന്ന മഹാകുംഭമേള തടസ്സപ്പെടുത്താൻ ശ്രമങ്ങൾ നടക്കുമ്പോൾ ആണ് വീണ്ടും ഈ പോസ്റ്റ് പ്രചരിക്കുന്നത്.
സ്മിത രാജൻ ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്ന പോസ്റ്റ്,
1921 കലാപ ഭൂമിയിൽ നിന്നും രക്ഷപ്പെട്ട് പ്രാണരക്ഷാർത്ഥം പറിച്ചുനട്ടപ്പെട്ട ഒരു ബാല്യം. കരിങ്ങമണ്ണ തറവാട്ടിലെ നിർമ്മലമായ ബാല്യകാലം, അവിചാരിതമായി ആ തറവാട്ടു മുറ്റത്ത് മതഭ്രാന്ത് തലക്കുപിടിച്ച ഒരുകൂട്ടം വളഞ്ഞപ്പോൾ, രാത്രിയുടെ മറവിൽ ആരുടേയോ തണലിൽ വീടിൻ്റെ പിന്നാമ്പുറത്തെ പടർപ്പിലൂടെ ഓടി രക്ഷപ്പെട്ട ഒരു ആറു വയസുകാരി. ഉമ്മറപ്പടിയിൽ ഭിഷണിയുടെ സ്വരം നിറഞ്ഞപ്പോൾ അപകടം മനസ്സിലാക്കിയ കാരണവർ… സ്ത്രീകളെയും കുഞ്ഞുങ്ങളേയും വീടിൻ്റെ പുറം വാതിൽ വഴി കാട്ടിലേയ്ക്ക് ഓടി രക്ഷപ്പെടുവാൻ തരപ്പെടുത്തി. ഭീകരത താണ്ഡവമാടിയ ആ രാത്രിയിൽ പ്രാണരക്ഷാർത്ഥം ഇരുളിൻ്റെ മറവിൽ നദി കടന്ന് ആ മനുഷ്യക്കൂട്ടം സ്വന്തം മണ്ണും തറവാടും വിട്ട് ഓടി രക്ഷപെട്ടു. അത് സാധ്യമാകാത്ത അനേകം ഹതഭാഗ്യർ നിഷ്ക്കരുണം കൊല്ലപ്പെട്ടു. പ്രാണരക്ഷാർത്ഥം സ്വന്തം തറവാട് ഉപേക്ഷിച്ചു മറ്റൊരു ദിക്കിലേക്ക് ഓടി രക്ഷപെട്ട കരിങ്ങമണ്ണ തറവാട്ടിലെ ആ ആറു വയസുകാരിയാണ് കേരളത്തിൻ്റെ സാംസ്ക്കാരിക നായികയായി മാറിയ സാക്ഷാൽ കലാമണ്ഡലം കല്ല്യാണിക്കുട്ടിയമ്മ.
ആ കുഞ്ഞു മനസ്സിൻ പതിഞ്ഞ ഭീതി അമ്മമ്മയുടെ വാക്കുകളിലൂടെ എന്നിൽ പകർന്നിട്ടുണ്ട്.
വര്ഷങ്ങള്ക്കു ശേഷം, അമ്മമ്മ പറഞ്ഞു തന്ന ആ തറവാടിന്റെ ഉൾ മുറികളും വരാന്തകളും ചാരുപാടികളും ഒരു നോക്ക് കാണാൻ ഉള്ള ഭാഗ്യം എനിക്ക് ലഭിച്ചു. അമ്മമ്മ തന്നെ ആ തറവാട്ടു മുറ്റത്തു വരെ എത്തി, അന്നവിടെ താമസിച്ചിരുന്ന മുസ്ലിം കുടുംബാങ്കങ്ങളോട് അഭ്യർഥിച്ചു കൊച്ചു മകൾക്കായി ആ അവസരം ഒരുക്കി തന്നു. ഒരു കുട്ടിക്കാലത്തിന്റെ ഓർമ്മകൾ ഉള്ളിലൊതുക്കി അമ്മമ്മ പുറത്തു നില്കുന്നത് ഇന്നും വേദനയോടെ ഞാൻ ഓർക്കുന്നു.
സ്വാതന്ത്ര്യ സമരത്തിൻ്റെ ഭാഗമെന്ന് പറഞ്ഞ് വ്യാഖ്യനിക്കാനും വെള്ളപൂശാനും ശ്രമിക്കുന്ന നവ ചരിത്രകാരൻമാരും, ബുദ്ധിജീവികളും, നാട് വാഴികളും…അന്നത്തെ ഭീകരതയുടെ ഇരകളുടെ ഒരു പിൻതലമുറ ഇവിടെ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്ന് മറക്കരുത്. ഇവർ കഷ്ടപ്പെട്ട് പ്രകടിപ്പിക്കുന്ന സവിശേഷ ബുദ്ധിയല്ല വെറും സാമാന്യബുദ്ധി മാത്രം മതി സത്യം മനസ്സിലാക്കുവാൻ. സത്യസന്ധമായ ചരിത്ര പഠനം തെറ്റുകൾ ആവർത്തിക്കാതിരിക്കുവാൻ വരും തലമുറയ്ക്ക് വഴികാട്ടിയാവട്ടെ…🙏










Discussion about this post