ആം ആദ്മി പാർട്ടി എം.എൽ.എ നരേഷ് യാദവിന്റെ വാഹന വ്യൂഹത്തിന് നേരെയുണ്ടായ വധശ്രമത്തിൽ നിർണായക വെളിപ്പെടുത്തലുമായി പോലീസ്. അക്രമി ലക്ഷ്യമിട്ടത് നരേഷ് യാദവിനെയല്ല, മറിച്ച് കൂടെയുണ്ടായിരുന്ന അനുയായിയെ ആണെന്നും പോലീസ് വെളിപ്പെടുത്തി.ഡൽഹി പോലീസ് ഡി.സി.പി ഇംഗിത് പ്രതാപ് സിംഗ് ആണ് ഈ വിവരം മാധ്യമങ്ങളെ അറിയിച്ചത്.
കൊലപാതകത്തിൽ രാഷ്ട്രീയ വൈരാഗ്യമില്ലെന്നും, വ്യക്തിപരമായ ശത്രുതയാണ് സംഭവത്തിന് പിറകിലെന്നുമാണ് ഡിസിപി വെളിപ്പെടുത്തിയത്. മെഹ്റോളി എം.എൽ.എ യാദവിന്റെ വാഹനവ്യൂഹത്തിന് നേരെ, ചൊവ്വാഴ്ച രാത്രി പത്തരയോടെ അക്രമി നാലു റൗണ്ട് വെടിയുതിർത്തിരുന്നു.വെടിയേറ്റ്, യാദവിന്റെ അനുയായിയായ അശോക് മാൻ കൊല്ലപ്പെടുകയും ചെയ്തു.തന്റെ ബന്ധുവിനെ കൊലക്ക് പിറകിലുള്ള അശോകിന്റെ പങ്കിനെക്കുറിച്ച് കൊലയാളിക്ക് സംശയമുള്ളതായിരുന്നു കൃത്യം നടത്താനുള്ള കാരണം.









Discussion about this post