തിരുവനന്തപുരം: വിവാദങ്ങള്‍ക്കിടെ പോലീസ് മേധാവി ലോക്നാഥ് ബെഹ്റയ്ക്ക് വിദേശ യാത്രാ അനുമതി. ഡിജിപി ലോക്നാഥ് ബെഹ്റ ബ്രിട്ടനിലേക്കാണ് പോകുന്നത്.
മാർച്ച് മാസം മൂന്ന്, നാല്, അഞ്ച് തീയതികളിലാണ് ബെഹ്റ ബ്രിട്ടനിലേക്ക് പറക്കുന്നത്. സുരക്ഷാ സെമിനാറില്‍ പങ്കെടുക്കാനാണ് യാത്ര. സര്‍ക്കാരാണ് പോലീസ് മേധാവിയുടെ യാത്രാച്ചെലവ് വഹിക്കുന്നത്.
അതേസമയം ഡിജിപി ലോക്നാഥ് ബെഹ്റ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. എഡിജിപി മനോജ് എബ്രാഹാമും ഡിജിപിക്കൊപ്പമുണ്ടായിരുന്നു.
Discussion about this post