കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങിയ യാത്രക്കാരെ അജ്ഞാത സംഘം തട്ടിക്കൊണ്ടു പോയി.യാത്രക്കാരെ ക്രൂരമായി മർദ്ദിച്ച ശേഷം പണവും സ്വർണവും കൊള്ളയടിച്ചു. കാസർകോട് സ്വദേശികളായ സന്തോഷ്, അബ്ദുൽ സത്താർ എന്നിവരെയാണ് വെള്ളിയാഴ്ച പുലർച്ചെ അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയത്. വിമാനത്താവളത്തിൽ നിന്നും ഓട്ടോ പിടിച്ചു പോകുന്ന വഴിക്ക് കാറിൽ വന്ന് ചിലർ ഓട്ടോ തടുത്തു നിർത്തി തട്ടിക്കൊണ്ടു പോവുകയായിരുന്നു.കസ്റ്റംസ് ആണെന്ന് സ്വയം പരിചയപ്പെടുത്തിയ സംഘം, ഇരുവരെയും കാറിൽ കയറ്റി കടപ്പുറത്ത് കൊണ്ടുപോയി. അവിടെവച്ച് അതിക്രൂരമായി ഇരുവരെയും മർദിച്ച ശേഷം, യാത്രക്കാരുടെ കൈകളിൽ ഉണ്ടായിരുന്ന 15,000 രൂപയും 18,000 രൂപയും തട്ടിയെടുത്തു.
സന്തോഷിന്റെ കൈവശമുണ്ടായിരുന്ന 3 പവൻ സ്വർണവും തട്ടിയെടുത്ത ശേഷം ഇരുവരെയും കടപ്പുറത്ത് ഉപേക്ഷിക്കുകയായിരുന്നു. ഒരു മാസത്തിനിടെ ഇത്തരത്തിലുണ്ടാകുന്ന മൂന്നാമത്തെ സംഭവമാണിത്. സംഭവത്തിൽ, യാത്രക്കാരുടെ പരാതിയെ തുടർന്ന് പോലീസ് കേസെടുത്തിട്ടുണ്ട്.
Discussion about this post