ശ്രീനഗര്‍: ജമ്മു കാശ്മീരിലെ ഉധംപൂരില്‍ ഭീകരാക്രമണത്തെ തുടര്‍ന്ന് പിടിയിലായ മുഹമ്മദ് നവീദിന് പാക് രഹസ്യന്വേഷണ ഏജന്‍സിയായ ഐഎസ്ഐയുടെ പിന്തുണ ഉളളതായി പ്രാരംഭ അന്വേഷണ റിപ്പോര്‍ട്ട്. ഉധംപൂര്‍ എസ്എസ്പി സുലൈമാന്‍ ചൗധരി പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ജില്ലാ മജിസ്ട്രേറ്റിന് സമര്‍പ്പിച്ചു. ഐഎസ്ഐയുടെ പിന്തുണ ഉളള ഭീകരരാണ് ഇവര്‍, ഇന്ത്യക്കെതിരെയുള്ള ആക്രമണങ്ങള്‍ വിപുലമാക്കുന്നതിന്റെ ഭാഗമായി ഉള്‍പ്രദേശങ്ങളിലേക്ക് അയച്ചതാണ് മുഹമ്മദ് നവീദ് അടക്കമുള്ളവരെയെന്ന് സുലൈമാന്‍ ചൗധരി സമര്‍പ്പിച്ച റിപ്പോട്ടില്‍ വ്യക്തമാക്കുന്നു. പാക്കിസ്ഥാനിലെ ഫൈസലാബാദ് സ്വദേശിതന്നെയാണ് മുഹമ്മദ് നവീദ് എന്നും റിപ്പോട്ടില്‍ പറയുന്നു.സൈന്യത്തിന്റെ തിരിച്ചടിയില്‍ കൊല്ലപ്പെട്ട നവീദിനൊപ്പമുള്ള മുഹമ്മദ് നോമന് ഭഹവല്പുറില് നിന്നുള്ളയാളെന്നും സുലൈമാന്‍ ചൗധരി വ്യക്തമാക്കി. കശ്മീരില്‍ ഇവര്‍ക്ക് ഒരു തദ്ദേശവാസിയുടെ സഹായം ലഭിച്ചതായും പ്രാഥമിക അന്വേഷണ റിപ്പോട്ടില്‍ പറയുന്നു.
ഇന്ത്യയ്ക്കെതിരെയുള്ള ആക്രമണങ്ങള്‍ വിപുലമാക്കുന്നതിന്റെ ഭാഗമായി ഉള്‍പ്രദേശങ്ങളിലേക്ക് കൂടുതല്‍ ഭീകരരെ അയയ്ക്കാന്‍ പാക്ക് രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസ്ഐ പദ്ധതിയിടുന്നതായി ഇന്റലിജന്‍സ് മുന്നറിയിപ്പുണ്ടായിരുന്നു. കഴിഞ്ഞയാഴ്ച പഞ്ചാബിലെ ഗുര്‍ദാസ്പൂരില്‍ നടത്തിയ ആക്രമണത്തിന് സമാനമായ ആക്രമണമാണ് ഐഎസ്ഐ ലക്ഷ്യമിടുന്നതെന്നും ഇന്റലിജന്‍സ് വൃത്തങ്ങള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു
Discussion about this post