ഭീതി പടർത്തിക്കൊണ്ട് ലോകം മുഴുവൻ മരണം വിതയ്ക്കുന്ന കൊറോണ വൈറസിന്റെ ചിത്രങ്ങൾ പുറത്ത്. അലർജികളെയും പകർച്ചവ്യാധികളും കുറിച്ച് ഗവേഷണം നടത്തുന്ന അമേരിക്കയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അലർജി ആൻഡ് ഇൻഫെക്ഷ്യസ് ഡിസീസസ് (എൻ.ഐ.എ.ഐ.ഡി)യാണ് ഈ ചിത്രങ്ങൾ പുറത്തുവിട്ടിരിക്കുന്നത്.
ഏറ്റവും ശക്തിയേറിയ മൈക്രോസ്കോപ്പായ ഇലക്ട്രോൺ മൈക്രോസ്കോപ്പ് ഉപയോഗിച്ചാണ് കൊറോണ വൈറസിന്റെ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. അമേരിക്കയിലെ മൊണ്ടാനയിൽ സ്ഥിതി ചെയ്യുന്ന എൻ.ഐ.എ.ഐ.ഡി, സൂക്ഷ്മജീവികളെ കുറിച്ച് പഠനം നടത്തുന്ന ലോകത്തിലെ ഏറ്റവും മികച്ച കേന്ദ്രങ്ങളിലൊന്നു കൂടിയാണ്.
Discussion about this post