തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജ് കത്തിക്കുത്ത് കേസില്‍ എസ്എഫ്ഐ നേതാക്കളായിരുന്ന നസീം, ശിവരഞ്ജിത്ത് എന്നിവരുള്‍പ്പടെ 19 പേര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. യൂണിവേഴ്സിറ്റി കോളജ് വിദ്യാര്‍ഥിയായ അഖില്‍ ചന്ദ്രനെ സംഘം ചേര്‍ന്ന് കുത്തിവീഴ്ത്തിയെന്നാണ് പ്രതികള്‍ക്കെതിരായ കേസ്. കേസ് അന്വേഷിച്ച കന്റോണ്‍മെന്റ് സിഐയാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
വധശ്രമവും ഗൂഢാലോചനയും പ്രതികള്‍ക്ക് മേല്‍ ചുമത്തിയിട്ടുണ്ട്. കോളജിലെ തര്‍ക്കങ്ങള്‍ക്കൊടുവില്‍ അഖിലിനെ ആക്രമിക്കാന്‍ പ്രതികള്‍ തീരുമാനിക്കുകയായിരുന്നു. കാമ്പസിനുള്ളില്‍ വച്ച് ആക്രമിച്ച് കുത്തിപ്പരിക്കേല്പ്പിക്കുകയിയിരുന്നുവെന്നും കുറ്റപത്രത്തില്‍ പറയുന്നുണ്ട്.
Discussion about this post