ശബരിമല കേസിൽ നിലപാട് വ്യക്തമാക്കി കേന്ദ്ര സർക്കാർ.യാതൊരു വിധ ക്രിമിനൽ സ്വഭാവവും ഇല്ലാത്ത മതാചാരങ്ങളിൽ കോടതി ഇടപെടരുതെന്നാണ് കേന്ദ്രസർക്കാർ നയം വ്യക്തമാക്കിയത്. ശബരിമലയുമായി ബന്ധപ്പെട്ട് പരിഗണിക്കുന്ന ഏഴ് പ്രധാന വിഷയങ്ങളിൽ നാളെ വാദം കേൾക്കാനിരിക്കെയാണ് കേന്ദ്ര സർക്കാരിന്റെ പ്രസ്താവന.
കേന്ദ്ര നിയമമന്ത്രാലയ വൃത്തങ്ങളാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. കൃത്യമായി നിർവചിക്കപ്പെട്ടിട്ടില്ലാത്ത ഭരണഘടനാ ധാർമികതയെ ചൂണ്ടിക്കാട്ടി വിധി നിർണയിക്കുന്നതിനെതിരെയും സർക്കാർ നിലപാട് എടുക്കും. സർക്കാരിന്റെ വാദങ്ങൾ സോളിസിറ്റർ ജനറൽ തുഷാർ മേത്ത,നാളെ വാദം നടക്കുമ്പോൾ സുപ്രീം കോടതിയെ അറിയിക്കും.
Discussion about this post