കോട്ടയം: കേരളാഎക്സ്പ്രസില് കവര്‍ച്ചാശ്രമം. കോട്ടയം കുറുപ്പന്തറയ്ക്കും കോതനല്ലൂരിനും ഇടയ്ക്കാണ് കവര്‍ച്ചാശ്രമം ഉണ്ടായത്. കുടുംബത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ വീട്ടമ്മയ്ക്ക് പരിക്കേറ്റു. അക്രമത്തില്‍ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ വീട്ടമ്മയെ മുട്ടിച്ചിറയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വീട്ടമ്മയുടെ ഭര്‍ത്താവ് അന്ധനായിരുന്നു. അതിനാല്‍ തന്നെ കുംടുബം വികാലംഗര്ക്കുവേണ്ടിയുള്ള ബോഗിയിലായിരുന്നുവെന്നും അവര്‍ യാത്ര ചെയ്തിരുന്നത്. ഇവര്‍ ബഹളം വച്ചതോടെ കവര്‍ച്ചക്കാര്‍ ട്രെയിനിന്റെ ചങ്ങല വലിച്ച് നിര്‍ത്തി രക്ഷപ്പെടുകയായിരുന്നു. ക്രോസിംഗിനുവേണ്ടി ട്രെയിന്‍ നിര്ത്തിയിട്ടപ്പോഴായിരിക്കാം സംഘം ട്രെയിനില്‍ കയറിയതെന്ന് ലോക്കോ പൈലറ്റ് പറഞ്ഞു. കൊല്ലം സ്വദേശി ഹയറുന്നിസ(35) യ്ക്കാണ് തലക്ക്പരിക്കേറ്റത്. ഇവരുടെ സ്ഥിതി ഗുരുതരമല്ല. തമിഴ് സംഘമാണ് കവര്‍ച്ചക്കാര്‍ എന്നു സംശയിക്കുന്നു. 2 സംഘമാണ് കവര്‍ച്ചാശ്രമം നടത്തിയത്.
Discussion about this post