തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഈ മാസം 22ന് അവധി പ്രഖ്യാപിച്ചു. കെ.എ.എസ്. പരീക്ഷ നടക്കുന്ന സാഹചര്യത്തിലാണ് അവധി.
സംസ്ഥാനത്തെ ഭൂരിപക്ഷം സ്കൂളുകളിലും കെഎഎസ് പരീക്ഷ നടക്കുന്നതിനാല്‍ അധ്യയനം തടസപ്പെടാന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചത്.
പകരം പ്രവൃത്തി ദിനം എന്നാണെന്ന് പിന്നീട് വ്യക്തമാകുമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവില്‍ പറയുന്നു.
Discussion about this post