ഡല്‍ഹി: ദേശീയ ജനസംഖ്യ റജിസ്റ്ററിന്‍റെ വിവരശേഖരണം ഏപ്രില്‍ ഒന്നിന് തന്നെ ആരംഭിക്കുമെന്ന് റിപ്പോര്‍ട്ട്. രാജ്യത്തിന്‍റെ പ്രഥമ പൗരന്‍ കൂടിയായ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ വിവരങ്ങളാണ് പട്ടികയില്‍ ആദ്യം ഉള്‍പ്പെടുത്തുക. ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പരിധിയിലാണ് ആദ്യഘട്ട വിവരശേഖരണം ആരംഭിക്കുന്നത്. മാതാപിതാക്കളുടെ ജനന സ്ഥലം, തീയതി എന്നീ വിവാദ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കണമെന്ന് നിര്‍ബന്ധമില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.
അതേസമയം, ദേശീയ പൗരത്വ റജിസ്റ്ററുമായി സഹകരിക്കില്ലെന്ന് പ്രഖ്യാപിച്ച കേരളവും ബംഗാളും കോണ്‍ഗ്രസ് ഭരിക്കുന്ന വിവിധ സംസ്ഥാനങ്ങളുമായും കേന്ദ്രസര്‍ക്കാര്‍ ആശയവിനിമയം നടത്തിവരികയാണ്. എതിര്‍പ്പ് ഉന്നയിച്ച സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്താന്‍ ഉന്നത ഉദ്യോഗസ്ഥരെ നിയമിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്.
Discussion about this post