തന്റെ ഇന്ത്യയിലെ സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള എൻഫോഴ്സ്മെന്റ് വിഭാഗത്തിന്റെ നീക്കത്തിനെതിരെ ഹർജിയുമായി വിജയ് മല്യ.സുപ്രീം കോടതി ചൊവ്വാഴ്ച മല്യയുടെ ഹർജിയിൽ വാദം കേൾക്കും.
സിബിഐയും എൻഫോഴ്സ്മെന്റ് വകുപ്പും നാലുവർഷമായി അകാരണമായി തന്നെ വേട്ടയാടുകയാണ് എന്ന് വിജയ് മല്യ ആരോപിച്ചു.മല്യയെ ഇന്ത്യയിലേക്ക് അയക്കാനുള്ള യു.കെ ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ കൊടുത്തതിനു ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു വിജയ് മല്യ.9000 കോടിയുടെ കടബാധ്യയുണ്ടാക്കിയ ശേഷം, മല്യ 2016-ലാണ് ഇന്ത്യയിൽ നിന്നും കടന്നു ലണ്ടനിൽ താമസമാക്കിയത്.
Discussion about this post